15 കാരിയെ പീഡിപ്പിച്ചതായി പരാതി

Monday 14 April 2025 1:50 AM IST

കോഴിക്കോട്: നല്ലളത്ത് പതിനഞ്ചുകാരിയെ സമീപവാസികളായ ആൺകുട്ടികൾ പീഡിപ്പിച്ചെന്ന് പരാതി. 15 ഉം, 14 ഉം വയസുള്ള രണ്ടുപേരാണ് പീഡിപ്പിച്ചത്. മറ്റൊരു പതിനാലുകാരൻ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ നല്ലളം പൊലീസ് മൂന്നുപേരെയും പ്രതികളാക്കി കേസ്‌ രജിസ്റ്റർ ചെയ്തു. ഇവരെ നാളെ സി.ഡബ്ലിയു.സിക്ക് മുന്നിൽ ഹാജരാക്കാൻ നിർദ്ദേശിച്ച് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി. ഒരാഴ്ച മുമ്പായിരുന്നു സംഭവം.

ദൃശ്യങ്ങൾ കണ്ട പെൺകുട്ടിയുടെ ബന്ധു കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ വിവരമറിയിച്ചു. പെൺകുട്ടിയെ കൗൺസലിംഗിന് വിധേയമാക്കി.