ജഗതിക്ക് വിഷു കൈനീട്ടവുമായി എം.എം ഹസൻ
Monday 14 April 2025 1:52 AM IST
തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പതിവു തെറ്റിക്കാതെ ചലച്ചിത്രതാരം ജഗതി ശ്രീകുമാറിന് വിഷു കൈനീട്ടം സമ്മാനിക്കും. വിഷു ദിനമായ ഇന്ന് രാവിലെ 11ന് പേയാട് നിന്ന് വിളപ്പിൽശാലയിലേക്ക് പോകുന്ന വഴിയിൽ കാട്ടുവിളയുള്ള ജഗതി ശ്രീകുമാറിന്റെ വസതിയിലെത്തിയാണ് വിഷു കൈനീട്ടം കൈമാറുക. ദീർഘകാലമായി എം.എം ഹസന്റെ അയൽവാസിയും സുഹൃത്തുമായ ജഗതി ശ്രീകുമാറിന് വിഷു ദിനത്തിൽ കൈനീട്ടം നൽകുന്നത് പതിവായിരുന്നു. കൊവിഡ് കാലത്തെ നിയന്ത്രങ്ങളിൽ ഒഴികെ ആ പതിവ് തെറ്റാതെ തുടരുന്നു.