അംബേദ്കർ ജയന്തി: കെ.പി.സി.സിയിൽ പുഷ്പാർച്ചന
Monday 14 April 2025 12:54 AM IST
തിരുവനന്തപുരം: ഭരണഘടനാ ശില്പി ഡോ.ബി.ആർ. അംബേദ്കറുടെ ജയന്തിയോട് അനുബന്ധിച്ച് ഇന്ന് രാവിലെ 10ന് കെ.പി.സി.സി ഓഫീസിൽ അംബേദ്കർ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സരേഷ്, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ, കെപി.സി.സി, ദളിത് കോൺഗ്രസ്, ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.