ഡോ. വർഗീസ് ചക്കാലക്കലിനെ ആദരിച്ചു
Monday 14 April 2025 12:55 AM IST
കോഴിക്കോട്: കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായി അഭിഷിക്തനായ ഡോ. വർഗീസ് ചക്കാലക്കലിനെ എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അദ്ദേഹത്തെ പൊന്നാടയണിയിച്ചു. പിതാവിന്റെ പുതിയ നിയോഗം വിശ്വാസി സമൂഹത്തിന് മാത്രമല്ല മുഴുവൻ കേരളീയർക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു. യൂത്ത്മൂവ്മെന്റ് കമ്മിറ്റി അംഗം ഷാനേഷ് കൃഷ്ണ സംബന്ധിച്ചു.