ഭരണഘടന സംരക്ഷണ സദസ് നാളെ
Monday 14 April 2025 12:19 AM IST
കോഴിക്കോട്: പുതിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക, സംവാദ പരിപാടികൾ തുടരും. നാളെ രാവിലെ 10 ന് 'ലീഡർ കെ.കരുണാകരൻ മന്ദിര'ത്തിലെ ഉമ്മൻചാണ്ടി ഓഡിറ്റോറിയത്തിൽ 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ' എന്ന പേരിൽ ഡോ. ബി.ആർ. അംബേദ്ക്കർ അനുസ്മരണവും ഭരണഘടന സംരക്ഷണ സദസും നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, അഡ്വ. കെ.എൻ.എ. ഖാദർ, അഡ്വ. ടി. ആസഫ് അലി, അഡ്വ.കെ.ജയന്ത്, എ.കെ ശശി തുടങ്ങിയവർ സംബന്ധിക്കും. 16 ന് വൈകിട്ട് നാലുമണിക്ക് ഉമ്മൻചാണ്ടി ഓഡിറ്റോറിയത്തിൽ ജനപ്രതിനിധി - സഹകാരി സംഗമം കർണ്ണാടക റവന്യു മന്ത്രി കൃഷ്ണ ഭൈര ഗൗഡ ഉദ്ഘാടനം ചെയ്യും. തെലങ്കാന പി.സി.സി പ്രസിഡന്റ് മഹേഷ്കുമാർ ഗൗഡ, രമേശൻ പാലേരി, സി.എൻ. വിജയകൃഷ്ണൻ, സോണി സെബാസ്റ്റ്യൻ,
എം. മുരളി, എൻ. സുബ്രഹ്മണ്യൻ, കെ.സി.അബു, മനയത്ത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.