മൂന്നു ദിവസം നേരിയ മഴ

Monday 14 April 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം നേരിയ മഴയ്ക്ക് സാദ്ധ്യത. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലാകും കൂടുതൽ. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൂവാർ വരെയുള്ള തീരങ്ങളിൽ 0.9 മുതൽ 1.0 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 1.3 മുതൽ 1.4 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ട്. കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.