വി​ജി​ലൻസ് കെ.എം. എബ്രഹാമി​നെ സംരക്ഷി​ക്കാൻ ശ്രമിച്ചു: ഹൈക്കോടതി​

Monday 14 April 2025 12:00 AM IST

കൊച്ചി: വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുൻ ചീഫ് സെക്രട്ടറി പി.കെ. എബ്രഹാമിനെ സംരക്ഷി​ക്കാനാണ് വി​ജി​ലൻസ് ശ്രമി​ച്ചതെന്ന് ഹൈക്കോടതി​. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലെ വിധിയി​ലാണ് എബ്രഹാമി​നെ കേസി​ൽ നി​ന്ന് രക്ഷി​ക്കാൻ വി​ജി​ലൻസ് ശ്രമി​ച്ചതായി​ സൂചി​പ്പി​ക്കുന്ന ഗുരുതരമായ പരാമർശങ്ങൾ. പി.കെ. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തി​നും ജസ്റ്റിസ് കെ. ബാബു ഉത്തരവി​ട്ടി​രുന്നു. സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് ചുമതല.

കെ.എം. എബ്രഹാം വരവി​ൽ കവി​ഞ്ഞ സ്വത്ത് സമ്പാദി​ച്ചതി​ന് പ്രഥമദൃഷ്ട്യാ തെളി​വുണ്ടെന്നും ഹൈക്കോടതി​ വി​ധി​യി​ൽ പറയുന്നു. വി​ജി​ലൻസ് അന്വേഷണം സംശയാസ്പദമാണ്. എബ്രഹാമിനെതിരെ സത്യസന്ധവും പക്ഷപാതരഹിതവുമായ അന്വേഷണമാണ് നടക്കേണ്ടത്. അന്വേഷണവും നടപടി​കളും സുതാര്യമാകണം. എന്നാൽ എബ്രഹാമി​നെ സംരക്ഷി​ക്കുന്ന തരത്തി​ലായി​രുന്നു വി​ജി​ലൻസി​ന്റെ നടപടി​കളെന്ന് സംശയി​ക്കേണ്ടി​വരും. വി​ജി​ലൻസി​ന്റെ ദ്രുതപരി​ശോധനാ റി​പ്പോർട്ട് വി​ജി​ലൻസ് കോടതി​ അതേപടി​ അംഗീകരി​ക്കുകയും ചെയ്തു. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമാണ് കെ.എം. എബ്രഹാം.