കാമ്പെയിന് തുടക്കം

Sunday 13 April 2025 11:25 PM IST

മലപ്പുറം: കേരള ഹിന്ദുസ്ഥാൻ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനതല ലഹരിവിരുദ്ധ കാമ്പയിന് തുടക്കമായി. നശാമുക്ത് കേരള എന്ന പേരിലുള്ള സമഗ്ര പരിപാടിയുടെ ലഘുലേഖ മുഖ്യ രക്ഷാധികാരി കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സംസ്ഥാന ചീഫ് കമ്മിഷണർ എം. അബ്ദുൽ നാസറിന് നൽകി പ്രകാശനം ചെയ്തു. ദേശീയ ചെയർമാൻ ഭാരത് അറോറ അദ്ധ്യക്ഷത വഹിച്ചു . കേരളത്തിലെ ഹിന്ദുസ്ഥാൻ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങളായ 229ൽ പരം സി.ബി.എസ്.ഇ സ്‌കൂളുകളിലും സംസ്ഥാന സർക്കാർ വിദ്യാഭ്യാസ വകുപ്പും വിമുക്തി ക്ലബ്ബുകളുമായി സഹകരിച്ചാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ. ഓൺലൈൻ പോസ്റ്റർ നിർമ്മാണം , ഫ്ളാഷ് മോബ്, വിവിധ ബോധവത്കരണ പരിപാടികൾ എന്നിവ നടത്തും . ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ചെയർമാൻ എം. അബ്ദുൽ നാസർ പദ്ധതി വിശദീകരണം നടത്തി. ട്രഷറർ ഡോ.ദീപാ ചന്ദ്രൻ, ഗോവ ചെയർമാൻ ലാലാജി ദയാ പാഗി , ഓർഗനൈസിംഗ് സെക്രട്ടറി ഡോ. എസ്.പൂജ എന്നിവർ പങ്കെടുത്തു.