ഓഫീസ് ഉദ്ഘാടനം
Sunday 13 April 2025 11:26 PM IST
മലപ്പുറം : പ്രൈമറി (എയ്ഡഡ്) സ്‌കൂൾ മാനേജേഴ്സിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ജില്ലാ കൺവെൻഷനും നാളെ രാവിലെ 10ന് മലപ്പുറം സെൻട്രൽ സ്‌കൂളിന്റെ മുൻവശത്തുള്ള കലയത്ത് ബിൽഡിംഗിലെ ഒന്നാം നിലയിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ലാ കൺവെൻഷനിൽ ജില്ലയിലെ എല്ലാ എയ്ഡഡ്, എൽ. പി, യു.പി സ്‌കൂൾ മാനേജർമാർ പങ്കെടുക്കണമെന്ന് പ്രൈമറി (എയ്ഡഡ്) സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചെയർമാൻ കെ.വി.കെ.ഹാഷിം തങ്ങളും സംസ്ഥാന ജനറൽ കൺവീനർ സൈനുൽ ആബിദ് പട്ടർകുളവും അറിയിച്ചു.