ഉദ്ഘാടനം ചെയ്തു

Sunday 13 April 2025 11:26 PM IST

വണ്ടൂർ : ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം അനുവദിച്ചു പ്രവൃത്തി പൂർത്തീകരിച്ച മണിയാറം പൊയിൽ സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ.ടി അജ്മൽ നിർവഹിച്ചു. വാർഡംഗം കരുവാടൻ സാബിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ, വൈസ് പ്രസിഡന്റ് സക്കീന, മെമ്പർമാരായ പി.കെ. ഭാഗ്യലക്ഷ്മി, എ. അൻവർ, സിബി കുമാർ, അഷറഫ് കന്നകാടൻ , എം.ടി അലി, നൗഷാദ് , സി.പി. സിറാജ് , സി.ടി. ചെറി എന്നിവർ പങ്കെടുത്തു.