കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം
കരുനാഗപ്പള്ളി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 37-ാം ജില്ലാ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ടൗൺ ക്ലബ്ബിൽ നടന്ന സമ്മേളനത്തിൽ സർവീസിൽ നിന്ന് പിരിയുന്ന സംസ്ഥാന സെക്രട്ടറി ബി.പ്രേം കുമാർ,നിർവഹക സമിതി അംഗം , സുരേഷ് കുമാർ, മുൻ ഭാരവാഹികൾ എന്നിവരെ സി.ആർ. മഹേഷ് എം.എൽ.എ ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ഡി.സാബു, തൊടിയൂർ രാമചന്ദ്രൻ, കല്ലട ഗിരീഷ്, യുസുഫ് കുഞ്ഞ്, ആർ.ഡി. പ്രകാശ് എന്നിവർ സംസാരിച്ചു. പുതുക്കാട്ടു ശ്രീകുമാർ ആദ്ധ്യക്ഷനായി. ഓമനക്കുട്ടൻ സ്വാഗതവും ഗിരീഷ്‌കുമാർ നന്ദിയും പറഞ്ഞു. പുതിയ ജില്ലാ വി.ഓമനക്കുട്ടൻ ( പ്രഡിഡന്റ്), വി.ഗിരീഷ് കുമാർ (സെക്രട്ടറി), സാദിഖ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ രാധാകൃഷ്ണൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.