ടി.സി.സി.ഐ ബിസിനസ് എക്‌സലൻസ് അവാർഡ്
തിരുവനന്തപുരം: ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടി.സി.സി.ഐ) ബിസിനസ് എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ഐക്കോണിക്ക് ബ്രാൻഡ് ചേംബർ അവാർഡിന് മുരള്യ ഡെയറി ബ്രാൻഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കെ.മുരളീധരൻ അർഹനായി.
എക്‌സലൻസ് അവാർഡുകൾ: സാബു ജോണി (ഇ.വി.എം ഗ്രൂപ്പ് എം.ഡി- ഓട്ടോമൊബൈൽസ്), അരുൺ അയ്യപ്പൻ ഉണ്ണിത്താൻ (കോർഡോൺ കൺസ്ട്രക്ഷൻസ് - ബിൽഡേഴ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് ഇ.ഡി ),എം.എസ്.ഫൈസൽ ഖാൻ (നിംസ് എം.ഡി -എഡ്യൂക്കേഷൻ),എസ്. ആർ. ജോയ് (ഫെയർ എക്‌സ്‌പോർട്സ് ഇന്ത്യ സി.ഇ.ഒ -കയറ്റുമതി), ഡോ.ഷീജ ജി.മനോജ് (ജിജി ഹോസ്‌പിറ്റൽ എം.ഡി-ഹെൽത്ത്കെയർ),ബേബി മാത്യു (സോമതീരം ആയുർവേദ ഗ്രൂപ്പ് -ഹോസ്പിറ്റാലിറ്റി),കെ.പി.മോഹൻ (സൂര്യപ്രഭാ കൺവെൻഷൻ സെന്റർ എം.ഡി-ഇൻഫ്രാസ്ട്രക്ചർ),സിജി നായർ(മെട്രോമാർട്ട് എം.ഡി -മീഡിയ),വി.കെ.വർഗീസ്(വൈ.ഇ.എം.വി.ഇ.ഇ.എസ് പ്രോസ്തെറ്റിക്ക് ആൻഡ് ഓർത്തോട്ടിക്ക് സെന്റർ സ്ഥാപകൻ-എം.എസ്.എം.ഇ),കെ.എസ്.ബാലഗോപാൽ (ദേവീ ഫാർമ സ്ഥാപകൻ-ഫാർമ),എസ്.മഗേഷ് (പോത്തീസ് ഡയറക്ടർ-റീട്ടെയിൽ),ജയ ചന്ദ്രഹാസൻ (കേരള ട്രാവൽസ് ഇന്റർസെർവ് എം.ഡി-ടൂറിസം),ആർ.സുബ്ബയ്യ രാമൻ(ഹരി ഏജൻസീസ് പ്രൊപ്രൈറ്റർ-ഹോൾസെയിൽ ഫുഡ് ഗ്രെയിൻസ്). ടി.സി.സി.ഐ പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ,സെക്രട്ടറി അബ്രഹാം കോശി,അവാർഡ് കമ്മിറ്റി ചെയർമാൻ സുരേഷ് മാത്യു എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്. മേയ് അഞ്ചിന് വൈകിട്ട് നാലിന് ജവഹർ നഗറിലെ ചേംബർ ഹാളിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അവാർഡുകൾ വിതരണംചെയ്യും. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ചെയർമാനും കുഞ്ചെറിയ പി.ഐസക്ക്, പി.കിഷോർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.