ജാനകി പട്ടാഭിരാമൻ സ്മൃതി ട്രസ്റ്റ് ആരോഗ്യ പരിശോധനാ കേന്ദ്രം
Monday 14 April 2025 12:57 AM IST
തൃശൂർ: കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമന്റെ പത്‌നിയുടെ സ്മരണയ്ക്കായി രൂപീകരിച്ച ജാനകി പട്ടാഭിരാമൻ സ്മൃതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ ആരോഗ്യ പരിശോധനാ കേന്ദ്രത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ റവന്യൂ മന്ത്രി കെ.രാജൻ, തൃശൂർ മേയർ എം.കെ.വർഗീസ്, പി.ബാലചന്ദ്രൻ എം.എൽ.എ, കല്യാൺ ജുവലേഴ്‌സ് എം.ഡി ടി.എസ്.കല്യാണരാമൻ തുടങ്ങിയവർ പങ്കെടുത്തു. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ടി.എസ്.പട്ടാഭിരാമൻ സ്വാഗതവും അദ്വൈത് നന്ദിയും പറഞ്ഞു. പുഷ്പഗിരിയിലെ ആരോഗ്യ പരിശോധനാ കേന്ദ്രം പ്രാരംഭ ഘട്ടത്തിൽ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കും. സൗജന്യ ചികിത്സയ്ക്ക് പുറമേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മഞ്ഞ, റോസ് കാർഡ് ഉടമകൾക്ക് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും.