കണ്ടത്തിൽ കളിയുമായി യുവധാര
Monday 14 April 2025 12:53 AM IST
വാഴമുട്ടം ഈസ്റ്റ് : ലഹരി മരുന്നുകളുടെ ഉപയോഗത്തിനെതിരെ യുവതലമുറയെ ബോധവൽക്കരിക്കുന്നതിന് വാഴമുട്ടം കിഴക്ക് പുതുപ്പറമ്പിൽ യുവധാര ക്ളബ് 12 ൽപ്പരം ടീമുകളെ അണിനിരത്തി പുതുപ്പറമ്പ് ഏലായിൽ മഡ് ബോൾ മൽസരം നടത്തുന്നു (കണ്ടത്തിൽ കളി). നാളെ രാവിലെ എട്ടിന് മത്സരങ്ങൾ ആരംഭിക്കും. പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും. ക്ലബ് രക്ഷാധികാരി എസ്.വി.പ്രസന്നകുമാർ അദ്ധ്യക്ഷതവഹിക്കും. പ്രസിഡന്റ് സുമി ശ്രീലാൽ, സെക്രട്ടറി അമർജിത്ത് എന്നിവർ സംസാരിക്കും. വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകും.