'ഹാട്രിക് കാർണിവലു'മായി നിസാൻ
Tuesday 15 April 2025 12:01 AM IST
കൊച്ചി: മികച്ച ഓഫറുകളുമായി ഹാട്രിക് കാർണിവൽ പരിമിതകാല ഓഫർ പ്രഖ്യാപിച്ച് നിസാൻ മോട്ടോർ ഇന്ത്യ. ക്രിക്കറ്റ് സീസണിന്റെ ആരവമുൾകൊണ്ട് ഏപ്രിൽ 30 വരെ നീണ്ടുനിൽക്കുന്ന മികച്ച മൂന്നു ഓഫറുകളിലൂടെ ഹാട്രിക് നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് നിസാൻ ഹാട്രിക് കാർണിവൽ. ₹55,000 വരെയുള്ള ആകെ ആനുകൂല്യങ്ങൾക്കൊപ്പം ₹10,000 വരെയുള്ള അധിക കാർണിവൽ ആനുകൂല്യങ്ങളും കൂടെ ഉറപ്പായ ഒരു സ്വർണ്ണ നാണയം എന്നിവ ഇതിലൂടെ സ്വന്തമാക്കാം. ക്രിക്കറ്റ് സീസണിന്റെ ഒപ്പം നവരാത്രി ഉത്സവത്തിൽ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് മികച്ച ഓഫറിലൂടെ നിസാൻ കാർ സ്വന്തമാക്കാനുള്ള അവസരമാണ് ഹാട്രിക് കാർണിവൽ.