പ്രതിമയും പരിസരവും ശുചീകരിച്ചു

Monday 14 April 2025 12:03 AM IST

അടൂർ: അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ബി ജെ പി അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിലെ അംബേദ്ക്കർ പ്രതിമയും പരിസരവും ശുചീകരിച്ചു. എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ ഉദ്ഘാടനം നിർവഹിച്ചു. ബി ജെ പി മണ്ഡലം പ്രസിഡന്റ് അനിൽ ചെന്താമര ദീപം തെളിച്ചു. അഡ്വ.അരുൺ താന്നിക്കൽ, വിനീഷ് കൃഷ്ണൻ, എൻ.സി.സുഭാഷ്, ബിജു കുമാർ.സി.എസ്, സി ജി മുരളീധരൻ, മഹേഷ്.ജി, രവീന്ദ്രൻ മാങ്കൂട്ടം, ഗിരിജമോഹൻ ,ഓമനക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.