ലഹരി വിരുദ്ധ ദിനാചരണം
Monday 14 April 2025 12:04 AM IST
നാരങ്ങാനം : വലിയകുളം 5187 ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഡോ.കെ.ജി. സുനിൽ, കോർഡിനേറ്റർ ഡോ.എൻ.ജി.മഞ്ജു എന്നിവർ ക്ലാസ്സ് നയിച്ചു. കരയോഗം പ്രസിഡന്റ് പി എൻ രഘുത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.വി.പ്രഭാകരൻ നായർ, എ സി വി മുൻ വൈസ് പ്രസിഡന്റ് ബാലഗോപാൽ, ശ്രീനിലയം ഗോപാലകൃഷ്ണൻ നായർ, പ്രസാദ് മണ്ടന്നൂർ, സജീവ് എസ് നായർ തുടങ്ങിയവർ സംസാരിച്ചു.