ഡോ.പള്ളിക്കൽ സുനിലിന് ആദരവ്
Monday 14 April 2025 12:05 AM IST
മലയാലപ്പുഴ : ജീവകാരുണ്യ പ്രവർത്തകനും ആത്മീയ പ്രഭാഷകനും ഭാഗവത സപ്താഹ ആചാര്യനുമായ ഡോ.പള്ളിക്കൽ സുനിലിനെ ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബി.എച്ച്.ആർ.എഫ്) ജില്ലാ കമ്മിറ്റി ആദരിച്ചു. യജ്ഞാചാര്യനായി 611 വേദികൾ പിന്നിട്ട അദ്ദേഹത്തെ നല്ലൂർ തോമ്പിൽ കൊട്ടാരക്ഷേത്രത്തിലെ സപ്താഹവേദിയിൽ ജില്ലാ ജനറൽ സെക്രട്ടറി സുനിതകുമാരി പൊന്നാട അണിയിച്ച് പുരസ്‌കാരം നൽകി. ചെയർമാൻ ഡോ.ഗോവിന്ദ് കമ്മത്ത്, വൈസ് ചെയർമാൻ അനിൽകുമാർ വട്ടത്തറ, ട്രഷറർ അജിത്കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഉദയകുമാർ ശാന്തിയിൽ, വിദ്യാംബിക എന്നിവർ പങ്കെടുത്തു.