ലഹരിവിരുദ്ധ ദിനാചരണം
Monday 14 April 2025 12:07 AM IST
തിരുവല്ല : താലൂക്ക് എൻ.എസ്.എസ്. യൂണിയനിലെ എല്ലാ കരയോഗങ്ങളിലും ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പെരിങ്ങര 1110-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ വൈസ് പ്രസിഡന്റ് അഭിലാഷ് കുമാർ മീനാക്ഷി ഉദ്ഘാടനം ചെയ്തു. എൻ.ശ്രീകുമാർ ചെത്തിക്കാട്ട് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരയോഗം സെക്രട്ടറി എം.എൻ.രാജശേഖരൻ, കമ്മിറ്റി അംഗങ്ങളായ മുരളിധരൻ ഇരമല്ലിൽ, ശ്രീകുമാർ സരസ്വതിഭവൻ, അഭിജിത്ത് ശ്രീനിലയം, രാധാകൃഷ്ണൻ തയ്യിൽ, മനോജ് കളരിക്കൽ, ലതാഭാസി, കരയോഗ അംഗങ്ങളായ രവീന്ദ്രൻ നായർ, കൃഷ്ണകുമാർ പേരകത്ത്, ആർ.ഭാസി, പ്രിയാ, സുധാ രാജശേഖരൻ, സുജ എന്നിവർ നേതൃത്വം നൽകി.