സമൃദ്ധിയുടെ കണിയുമായി ഇന്ന് വിഷു

Monday 14 April 2025 12:49 AM IST

തിരുവനനന്തപുരം:മഞ്ഞച്ചേലയണിഞ്ഞ ഉണ്ണിക്കണ്ണനും

കൊന്നപ്പൂവും ഇന്ന് മലയാളികൾക്ക് വിഷുക്കണിയാവും.

കാർഷിക സമൃദ്ധിയുടെ ഓർമ്മകൾ പുതുക്കിയാണ് ഒരിക്കൽക്കൂടി വിഷു എത്തുന്നത്. കൈനീട്ടം വാങ്ങിയും, പടക്കം പൊട്ടിച്ചും മലയാളികൾ ആഘോഷിക്കും.

നിറഞ്ഞു കത്തുന്ന നിലവിളക്കും പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും സമൃദ്ധിയുടെ പ്രതീക്ഷ പകരും . കോടി മുണ്ടും, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും ഐശ്വര്യത്തിന്റെ പ്രതീകങ്ങളാവും. സമ്പന്നമായൊരു കാർഷിക സംസ്‌കാരത്തിന്റെ ഓർമ്മപ്പെടുത്തലാവും കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും. കണി കണ്ടുകഴിഞ്ഞാൽ പിന്നെ കൈനീട്ടം. കുടുംബത്തിലെ കാരണവർ നൽകുന്ന കൈനീട്ടം സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കമാണ്.

ഏത് പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാനുള്ള ആത്മബലത്തിന്റെ അനുഭവസാക്ഷ്യം കൂടിയാണ് മലയാളിയ്ക്ക് വിശുദ്ധിയുടെ ഈ ദിനം.

മു​ഖ്യ​മ​ന്ത്രി​യു​ടെ
വി​ഷു​ ​ആ​ശംസ

തി​രു​വ​ന​ന്ത​പു​രം​:​ ​ഒ​രു​മ​യെ​യും​ ​ഐ​ക്യ​ബോ​ധ​ത്തെ​യും​ ​ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ന്റെ​ ​വി​ളം​ബ​ര​മാ​വ​ട്ടെ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​വി​ഷു​ ​ആ​ഘോ​ഷ​ങ്ങ​ളെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ. ഐ​ശ്വ​ര്യ​ത്തി​ന്റെ​യും​ ​സ​മൃ​ദ്ധി​യു​ടെ​യും​ ​അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ് ​വി​ഷു.​ ​അ​ഭി​വൃ​ദ്ധി​യു​ടെ​ ​ന​ല്ല​ ​നാ​ളു​ക​ൾ​ക്കാ​യു​ള്ള​ ​പ്ര​തീ​ക്ഷ​ക​ളും​ ​സ്വ​പ്ന​ങ്ങ​ളും​ ​പ​ങ്കു​വ​യ്ക്കാ​ൻ​ ​ഏ​വ​രും​ ​ഒ​ത്തു​കൂ​ടു​ന്ന​ ​ആ​ഘോ​ഷ​ ​നി​മി​ഷ​ങ്ങ​ളാ​ണി​ത്.​ ​സ​മ്പ​ന്ന​മാ​യ​ ​ന​മ്മു​ടെ​ ​കാ​ർ​ഷി​ക​ ​സം​സ്‌​കാ​ര​ത്തെ​ ​വീ​ണ്ടെ​ടു​ക്കേ​ണ്ട​ത്തി​ന്റെ​ ​അ​നി​വാ​ര്യ​ത​യും​ ​ഈ​ ​ആ​ഘോ​ഷ​ ​ദി​നം​ ​ന​മ്മെ​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്നു.​ ​വൈ​വി​ദ്ധ്യ​ങ്ങ​ളു​ടെ​യും​ ​ബ​ഹു​സ്വ​ര​ത​യു​ടെ​യും​ ​ക​ളി​ത്തൊ​ട്ടി​ലാ​ണ് ​ന​മ്മു​ടെ​ ​നാ​ട്.​ ​എ​ല്ലാ​ ​വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള​വ​ർ​ ​ഒ​രു​മി​ച്ചാ​ഘോ​ഷി​ക്കു​ന്ന​വ​യാ​ണ് ​വി​ഷു​വ​ട​ക്ക​മു​ള്ള​ ​ന​മ്മു​ടെ​ ​ഉ​ത്സ​വ​ങ്ങ​ൾ.

വി​ഷു​ ​ആ​ശംസ
നേ​ർ​ന്ന് ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​ഗ​വ​ർ​ണ​ർ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​ർ​ ​വി​ഷു​ ​ആ​ശം​സ​ ​നേ​ർ​ന്നു.​ ​വി​ഷു​ ​സ​മൃ​ദ്ധി​യു​ടെ​യും​ ​സം​തൃ​പ്തി​യു​ടെ​യും​ ​ഒ​രു​മ​യു​ടെ​യും​ ​ഭാ​വം​ ​കൊ​ണ്ടു​വ​ര​ട്ടെ​യെ​ന്നും​ ​പ്ര​കൃ​തി​ ​വി​ഭ​വ​ങ്ങ​ളെ​ ​പ​രി​പാ​ലി​ക്കു​വാ​നു​ള്ള​ ​ദൃ​ഢ​നി​ശ്ച​യ​ത്തി​ന് ​ഊ​ർ​ജ്ജം​ ​ന​ൽ​ക​ട്ടെ​യെ​ന്നും​ ​ആ​ശം​സി​ച്ചു.