ഓശാന ഞായർ : ഡൽഹിയിൽ കുരിശിന്റെ വഴി നിഷേധിച്ചു

Monday 14 April 2025 12:52 AM IST

ന്യൂഡൽഹി : ഓശാന ഞായർ ആയിരുന്ന ഇന്നലെ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിലേക്കുള്ള കുരിശിന്റെ വഴിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. ഓൾഡ് ‌ഡൽഹിയിലെ സെന്റ് മേരീസ് ചർച്ചിൽ നിന്ന് അശോക് പ്ലേസിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ വരെ 12 കിലോമീറ്ററിൽ കുരിശിന്റെ വഴി നടത്താൻ അനുമതി തേടിയിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത്തവണ പൊലീസ് അനുമതി നിഷേധിച്ചുവെന്ന് സേക്രഡ് ഹാർട്ട് കത്തീഡ്രൽ പള്ളി വികാരി ഫാദർ ഫ്രാൻസിസ് സ്വാമിനാഥൻ വ്യക്തമാക്കി. ഉച്ചയ്‌ക്ക് രണ്ടു മണിക്ക് സെന്റ് മേരീസ് ചർച്ചിൽ നിന്ന് തുടങ്ങാനായിരുന്നു പദ്ധതി. അനുമതി നിഷേധിച്ചതിനാൽ ഉച്ചയ്‌ക്ക് മൂന്നരയോടെ കത്തീഡ്രൽ വളപ്പിൽ വിശ്വാസികൾ കുരിശിന്റെ വഴി പ്രദക്ഷിണം നടത്തി.

അനുമതി നൽകുന്നതിൽ രഹസ്യാന്വേഷണ ഏജൻസികൾ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് സൂചന. വഖഫ് ഭേദഗതി ബില്ലിനോട് ഓൾഡ് ഡൽഹി മേഖലയിൽ പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിലെന്നാണ് സൂചന. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ സേക്രഡ് ഹാർട്ട് കത്തീഡ്രൽ മുൻപ് സന്ദർശിച്ചിരുന്നു.

`കുരിശിന്റെ വഴിക്ക് ഡൽഹി പൊലീസ് അനുമതി നൽകാത്തത് സുരക്ഷാ കാരണങ്ങളാൽ. ശനിയാഴ്ച ഹനുമാൻ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയ്‌ക്കും അനുമതി നൽകിയിരുന്നില്ല.'

- ജോർജ് കുര്യൻ,

കേന്ദ്രസഹമന്ത്രി

പ്ര​തി​ഷേ​ധാ​ർ​ഹം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കു​രു​ത്തോ​ല​ ​പ്ര​ദ​ക്ഷി​ണ​ത്തി​ന് ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ച​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​ന​ട​പ​ടി​ ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ്ര​സ്താ​വി​ച്ചു. ഭ​ര​ണ​ഘ​ട​ന​ ​ഉ​റ​പ്പു​ ​ന​ൽ​കു​ന്ന​ ​മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും​ ​മ​ത​നി​ര​പേ​ക്ഷ​ ​മൂ​ല്യ​ങ്ങ​ളു​ടെ​യും​ ​ലം​ഘ​ന​മാ​ണി​ത്.​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​ ​മ​ത​വി​ശ്വാ​സ​ങ്ങ​ൾ​ ​ഹ​നി​ക്കു​ന്ന​ ​ഇ​ത്ത​രം​ ​ന​ട​പ​ടി​ക​ൾ​ ​ബ​ഹു​സ്വ​ര​ ​സ​മൂ​ഹ​ത്തി​നു​ ​ചേ​ർ​ന്ന​ത​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ചൂ​ണ്ടി​ക്കാ​ട്ടി.

ഡ​ൽ​ഹി​യി​ൽ​ ​കു​രി​ശി​ന്റെ​ ​വ​ഴി​ക്ക് ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ച​ത് ​ന്യൂ​ന​പ​ക്ഷ​ ​വി​രു​ദ്ധ​ ​നീ​ക്ക​മെ​ന്ന് ​സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ.​ ​ബേ​ബി.​ ​ക്ര​മ​സ​മാ​ധാ​ന​പാ​ല​നം,​​​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​തു​ട​ങ്ങി​ ​ആ​ർ​ക്കും​ ​ബോ​ദ്ധ്യ​പ്പെ​ടാ​ത്ത​ ​ന്യാ​യ​ങ്ങ​ളാ​ണ് ​അ​നു​മ​തി​ ​നി​ഷേ​ധി​ക്ക​ലാ​ണ് ​കാ​ര​ണ​ങ്ങ​ളാ​യി​ ​പ​റ​യു​ന്ന​ത്.​ ​ന​ട​പ​ടി​ ​അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന​താ​ണ്.​ ​വി​ശ്വാ​സ​-​ആ​രാ​ധ​നാ​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന് ​എ​തി​രാ​ണ്.​ ​ഹോ​ളി​ ​ആ​ഘോ​ഷ​ ​സ​മ​യ​ത്ത് ​ന്യൂ​ന​പ​ക്ഷ​ ​മ​ത​വി​ഭാ​ഗ​ത്തി​ന്റെ​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​ ​ടാ​ർ​പോ​ളി​ൻ​ ​ഉ​പ​യോ​ഗി​ച്ചു​ ​മൂ​ടി​യ​തും​ ​എം.​എ.​ ​ബേ​ബി​ ​ചൂ​ണ്ടി​ക്കാ​ട്ടി.

മ​ത​സ്വാ​ത​ന്ത്ര്യ​ത്തിൽ ക​ട​ന്നു​ക​യ​റ്റം: വി.​ഡി.​സ​തീ​ശൻ

ഓ​ശാ​ന​യോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ഡ​ൽ​ഹി​ ​സെ​ന്റ് ​മേ​രീ​സ് ​പ​ള്ളി​യി​ൽ​ ​നി​ന്നു​ ​സേ​ക്ര​ട്ട് ​ഹാ​ർ​ട്ട് ​ക​ത്തീ​ഡ്ര​ലി​ലേ​ക്ക് ​ന​ട​ത്താ​നി​രു​ന്ന​ ​കു​രു​ത്തോ​ല​ ​പ്ര​ദ​ക്ഷി​ണ​ത്തി​ന് ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ച​ ​ഡ​ൽ​ഹി​ ​പൊ​ലീ​സി​ന്റെ​ ​ന​ട​പ​ടി​ ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​ജ​നാ​ധി​പ​ത്യ​ ​വി​രു​ദ്ധ​വും​ ​മ​ത​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള​ ​ക​ട​ന്നു​ ​ക​യ​റ്റ​വു​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു. ക്രൈ​സ്ത​വ​ർ​ക്കും​ ​ക്രൈ​സ്ത​വ​ ​ദേ​വാ​ല​യ​ങ്ങ​ൾ​ക്കും​ ​എ​തി​രെ​ ​സം​ഘ്പ​രി​വാ​ർ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ​രാ​ജ്യ​ത​ല​സ്ഥാ​ന​ത്തും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​ക്രൈ​സ്ത​വ​ ​ആ​ചാ​ര​ത്തി​ന് ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.​ ​മ​ത​പ​ര​മാ​യ​ ​ഭി​ന്നി​പ്പു​ണ്ടാ​ക്കി​ ​വ​ർ​ഗീ​യ​ത​ ​വ​ള​ർ​ത്തി​ ​എ​ങ്ങ​നെ​യും​ ​ഭ​ര​ണം​ ​നി​ല​നി​ർ​ത്തു​ക​യെ​ന്ന​ ​ത​ന്ത്ര​മാ​ണ് ​ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ​ ​ക്രൈ​സ്ത​വ​ ​വീ​ടു​ക​ളി​ൽ​ ​ഈ​സ്റ്റ​റി​ന് ​കേ​ക്കു​മാ​യി​ ​എ​ത്തു​ന്ന​ ​അ​തേ​ ​ബി.​ജെ.​പി​യും​ ​സം​ഘ്പ​രി​വാ​റു​മാ​ണ് ​രാ​ജ്യ​ത്ത് ​ഉ​ട​നീ​ളെ​ ​ക്രൈ​സ്ത​വ​ ​വി​രു​ദ്ധ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കു​ന്ന​ത്.​ ​ഇ​തേ​ ​സം​ഘ്പ​രി​വാ​റാ​ണ് ​ജ​ബ​ൽ​പൂ​രി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​വൈ​ദി​ക​രെ​യും​ ​ക​ന്യാ​സ്ത്രീ​ക​ളെ​യും​ ​ആ​ക്ര​മി​ച്ച​ത്.