നിലമ്പൂരിൽ മത്സരിക്കാൻ ഉറച്ച് ആര്യാടൻ ഷൗക്കത്ത്

Monday 14 April 2025 12:53 AM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകനുമായ ആര്യാടൻ ഷൗക്കത്ത്. കോൺഗ്രസ് സീറ്റ് നിഷേധിച്ചാൽ വിമത സ്ഥാനാർത്ഥിയാവാനുള്ള സാദ്ധ്യത ഷൗക്കത്തിനോട് അടുപ്പമുള്ളവർ സൂചിപ്പിക്കുന്നുണ്ട്.

പി.വി. അൻവറിന്റെയും കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെയും പിന്തുണയിൽ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയും സീറ്റിനുള്ള അവകാശവാദം ശക്തമാക്കിയതോടെ കോൺഗ്രസിലെ വിമത ശബ്ദത്തിൽ നോട്ടമിടുകയാണ് സി.പി.എം. ഷൗക്കത്തുമായി പ്രാഥമിക ചർച്ചകൾക്കുള്ള വഴി സി.പി.എം തേടിയിട്ടുണ്ട്. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉറച്ച സീറ്റെന്ന സമവായ ശ്രമങ്ങളോട് ഷൗക്കത്തിന് താത്പര്യമില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണയാണ് ജോയിയുടെ കരുത്ത്. നിലമ്പൂരിന്റെ പ്രചാരണ ചുമതലയുള്ള എ.പി. അനിൽകുമാറും ജോയിക്കൊപ്പമാണ്. ഷൗക്കത്ത് മത്സരിച്ചാൽ പരാജയപ്പെടുമെന്ന് കോൺഗ്രസ് നേതൃത്വത്തെ അൻവ‌ർ അറിയിച്ചിട്ടുണ്ട്. ഷൗക്കത്തും അൻവറും ബദ്ധവൈരികളാണ്.

മുസ്‌ലിംലീഗിന്റെ മുതിർന്ന നേതാക്കൾ ആര്യാടൻ ഷൗക്കത്തിന് സീറ്റ് നൽകണമെന്ന പക്ഷക്കാരാണ്. സീറ്റ് നിഷേധിച്ചാൽ കോൺഗ്രസിലെ ആഭ്യന്തര തർ‌ക്കം രൂക്ഷമാവുമെന്നും, മലപ്പുറത്തെ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാവുമെന്നുമാണ് ലീഗിന്റെ ആധി. അതേസമയം ലീഗിലെ യുവ നേതാക്കൾക്ക് ജോയിയോടാണ് കൂടുതൽ താത്പര്യം. മണ്ഡലത്തിൽ 20 ശതമാനത്തോളം ക്രിസ്ത്യൻ വോട്ടുകളാണ്. യു.ഡി.എഫുമായി അകലുന്ന സഭയെ അനുനയിപ്പിക്കാനും ഇതുവഴി സാധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

ഉറ്റുനോക്കി

സി.പി.എം

പാർട്ടി വോട്ട് കൊണ്ടുമാത്രം നിലമ്പൂരിൽ വിജയിക്കില്ലെന്ന് വിലയിരുത്തുന്ന സി.പി.എം, പാർട്ടിക്ക് പുറത്തുള്ള വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർ‌ത്ഥിയെയാണ് തേടുന്നത്. ചുങ്കത്തറ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. തോമസ് മാത്യു, മുൻ ഇന്ത്യൻ ഫുട്‌ബാൾ ടീം ക്യാപ്റ്റൻ യു. ഷറഫലി, നിലമ്പൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷിനാസ് ബാബു, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ് എന്നിവർ പരിഗണനയിലുണ്ടെങ്കിലും ഇവർക്ക് മത്സരം കനപ്പിക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ട്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞ ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് സി.പി.എമ്മിന്റെ പദ്ധതി. ഷൗക്കത്ത് വിമത സ്ഥാനാർത്ഥിയായാൽ നിലമ്പൂരിൽ വീണ്ടും ചെങ്കൊടി പാറിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.

നി​ല​മ്പൂ​ർ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ​യു.​ഡി.​എ​ഫ് ​പ്ര​വേ​ശ​നം വേ​ണം:പി.​വി.​ ​അ​ൻ​വർ

മ​ല​പ്പു​റം​:​ ​നി​ല​മ്പൂ​ർ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​മ്പ് ​യു.​ഡി.​എ​ഫ് ​പ്ര​വേ​ശ​നം​ ​വേ​ണ​മെ​ന്ന് ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​ ​പി.​വി.​ ​അ​ൻ​വ​ർ.​ ​ഇ​തി​ന് ​ത​ട​സ​മെ​ന്താ​ണെ​ന്ന​ത് ​ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​രാ​ണ് ​പ​റ​യേ​ണ്ട​ത്.​ ​മു​ന്ന​ണി​ ​പ്ര​വേ​ശ​നം​ ​സാ​ദ്ധ്യ​മാ​യി​ല്ലെ​ങ്കി​ൽ​ ​മ​റ്റ് ​കാ​ര്യ​ങ്ങ​ൾ​ ​പി​ന്നീ​ട് ​ആ​ലോ​ചി​ക്കേ​ണ്ടി​ ​വ​രും. നേ​താ​ക്ക​ൾ​ ​വൈ​കാ​തെ​ ​ച​ർ​ച്ച​ ​ന​ട​ത്തു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​പി​ണ​റാ​യി​ക്കെ​തി​രാ​യ​ ​പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​മ്പോ​ൾ​ ​ശ​ക്തി​ ​പ​ക​രേ​ണ്ട​ ​ഘ​ട​ക​ങ്ങ​ളെ​ ​യോ​ജി​പ്പി​ക്കാ​ൻ​ ​ത​നി​ക്ക് ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​അ​തി​നാ​യി​ ​യു.​ഡി.​എ​ഫ് ​മു​ന്ന​ണി​ ​പ്ര​വേ​ശ​നം​ ​സാ​ദ്ധ്യ​മാ​കേ​ണ്ട​തു​ണ്ട്.​ ​യു.​ഡി.​എ​ഫ് ​പ്ര​വേ​ശ​നം​ ​ഉ​റ​പ്പാ​യാ​ൽ​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​ഒ​പ്പം​ ​വ​രും.​ ​അ​ത്ത​ര​ത്തി​ൽ​ ​കൂ​ട്ടാ​യ​ ​പ്ര​വ​ർ​‌​ത്ത​നം​ ​ന​ട​ത്താ​നാ​വും.​ ​നി​ല​മ്പൂ​രി​ൽ​ ​ആ​ര്‍​ക്കാ​ണ് ​വി​ജ​യ​ ​സാ​ദ്ധ്യ​ത​യെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ആ​ത്യ​ന്തി​ക​മാ​യി​ ​ല​ക്ഷ്യം​ ​പി​ണ​റാ​യി​സ​ത്തെ​ ​ത​ക​ര്‍​ക്ക​ലാ​ണ്.​ ​അ​തി​നു​വേ​ണ്ടി​യാ​ണ് ​താ​ൻ​ ​എം.​എ​ൽ.​എ​ ​സ്ഥാ​ന​മ​ട​ക്കം​ ​രാ​ജി​വ​ച്ച​ത്.​ ​സി.​പി.​എ​മ്മി​ൽ​ ​നി​ന്ന് ​സീ​റ്റ് ​തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള​ ​അ​വ​സ​ര​മാ​ണി​ത്.​ 2026​ലെ​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​മ്പ് ​പി​ണ​റാ​യി​ക്കു​ള്ള​ ​ആ​ദ്യ​ ​അ​ടി​യാ​വ​ണം​ ​നി​ല​മ്പൂ​രി​ലെ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​മെ​ന്നുംഅ​ൻ​വ​ര്‍​ ​പ​റ​ഞ്ഞു.