തൊഴിലാളികൾക്കൊപ്പം വിഷു ആഘോഷിച്ച് ബാബു ആന്റണി

Monday 14 April 2025 1:15 AM IST

കോഴിക്കോട്: തൊഴിലാളികൾക്കൊപ്പം വിഷു ആഘോഷിച്ച് നടൻ ബാബു ആന്റണി. പ്രദർശനത്തിനൊരുങ്ങിയ പുതിയചിത്രം ‘കേക്ക് സ്റ്റോറി’യുടെ പ്രചാരണാർത്ഥമാണ് കോഴിക്കോട് വലിയങ്ങാടിയിലെത്തിയത്. വർഷങ്ങൾക്കുമുമ്പ് 'ചന്ത’ സിനിമയുടെ ചിത്രീകരണത്തിന് ബാബു ആന്റണി വലിയങ്ങാടിയിലെത്തിയിരുന്നു. ആ അനുഭവങ്ങൾ തൊഴിലാളികളുമായി പങ്കുവച്ചു. 'ചന്ത’ ചിത്രീകരണ വേളയിൽ പരിചയപ്പെട്ടവരും അന്ന് സിനിമയിൽ അഭിനയിച്ചവരുമൊക്കെയായി വലിയൊരുവിഭാഗം സ്വീകരിക്കാനെത്തി. തൊഴിലാളികൾക്കായി കൊണ്ടുവന്ന കേക്ക് മുറിച്ചു.