ഗുജറാത്ത് കലാപം: പ്രായപരിധി ഇളവ് പിൻവലിച്ചു

Monday 14 April 2025 1:31 AM IST

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് സർക്കാർ ജോലി ലഭിക്കുന്നതിന് നൽകിയിരുന്ന പ്രായപരിധിയിലെ ഇളവ് പിൻവലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2002ലെ കലാപത്തിൽ മരിച്ചവരുടെ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും അർദ്ധസൈനിക വിഭാഗം,സംസ്ഥാന പൊലീസ്,പൊതുമേഖലാ സ്ഥാപനങ്ങൾ,മറ്റ് കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ എന്നിവയിലെ റിക്രൂട്ട്മെന്റുകളിൽ പ്രായപരിധിയിൽ ഇളവ് നൽകിയിരുന്നു. 2007ൽ യു.പി.എ സർക്കാർ അനുവദിച്ച ഇളവ് അടിയന്തരസ്വഭാവത്തോടെ കേന്ദ്രസർക്കാർ പിൻവലിക്കുകയായിരുന്നു. ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശമയച്ചു. ഇരകൾക്ക് ജോലി ഉറപ്പാക്കണമെന്ന ഹ‌ർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.