ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റി പ്രവേശനം

Monday 14 April 2025 1:33 AM IST

ഡോ.ടി.പി.സേതുമാധവൻ

ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയുടെ ബിരുദ,ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഓൺലൈനായി മേയ് 5വരെ അപേക്ഷിക്കാം. ഗാന്ധിനഗർ,ഡൽഹി,ത്രിപുര,ഗോവ,ഭോപ്പാൽ,പൂനെ,ധാർവാഡ്,മണിപ്പൂർ,ഗൗഹാട്ടി, ഭുവനേശ്വർ എന്നിവിടങ്ങളിൽ ക്യാമ്പസുകളുണ്ട്. ചെന്നൈ,റായ്പ്പൂർ,നാഗ്പ്പൂർ,ജയ്പൂർ എന്നിവിടങ്ങളിൽ ഉടൻ ക്യാമ്പസുകളാരംഭിക്കും. ഡിജിറ്റൽ ഫോറൻസിക്,സൈബർ സെക്യൂരിറ്റി,എ.ഐ & ഡാറ്റ സയൻസ്,ഫോറൻസിക് സൈക്കോളജി എന്നിവയ്ക്ക് സാദ്ധ്യതകളുമുണ്ട്. ഗവേഷണ രംഗത്ത് രാജ്യത്തിനകത്തും വിദേശത്തും അവസരങ്ങളേറെയാണ്.

വിവിധ കോഴ്സുകൾ

ഫോറൻസിക് സയൻസ്,സൈബർ സെക്യൂരിറ്റി & ഡിജിറ്റൽ ഫോറൻസിക്‌, ബിഹേവിയറൽ ഫോറൻസിക്‌സ്,ഫാർമസി,മാനേജ്മന്റ് സ്റ്റഡീസ്,എൻജിനിയറിംഗ് & ടെക്‌നോളജി,പൊലീസ് സയൻസ് & സെക്യൂരിറ്റി സ്റ്റഡീസ്,മെഡിക്കോ ലീഗൽ സ്റ്റഡീസ് എന്നീ സ്‌കൂളുകളുടെ കീഴിലാണ് കോഴ്‌സുകൾ ഓഫർ ചെയ്യുന്നത്.എം.എസ്‌സി ഫോറൻസിക് സയൻസ്,ഫോറൻസിക് ബയോടെക്‌നോളജി,മൾട്ടീമീഡിയ ഫോറൻസിക്‌സ്,സൈബർ സെക്യൂരിറ്റി,എ.ഐ & ഡാറ്റ സയൻസ്,ഡിജിറ്റൽ ഫോറൻസിക്‌സ് & ഇൻഫർമേഷൻ സെക്യൂരിറ്റി,നാനോ ടെക്‌നോളജി,ഫുഡ് ടെക്‌നോളജി,ഹോം ലാൻഡ് സെക്യൂരിറ്റി,ക്ലിനിക്കൽ സൈക്കോളജി,ഫോറൻസിക് സൈക്കോളജി, എൻവിറോൺമെന്റൽ സയൻസ്,ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി എന്നിവയുമുണ്ട്. എം.എ മാസ് കമ്മ്യൂണിക്കേഷൻ & ഫോറൻസിക് ജേർണലിസം,ക്രിമിനോളജി,പൊലീസ് & സെക്യൂരിറ്റി സ്റ്റഡീസ്,എം.ടെക് എ.ഐ & ഡാറ്റ സയൻസ്,ബി.ബി.എ,എം.ബി.എ,എം.ബി.എ ഹോസ്പിറ്റൽ & ഹെൽത്ത് കെയർ മാനേജ്മന്റ്,സൈബർ സെക്യൂരിറ്റി മാനേജ്‌മെന്റ്,ബി.എസ്‌സി എൽ.എൽബി, ബി.എ എൽ.എൽബി, ബി.ബി.എ എൽ.എൽബി പ്രോഗ്രാമുകളും യൂണിവേഴ്‌സിറ്റിയിലുണ്ട്. www.nfsu.ac.in, www.nfsu.mha.gov.in.