ഹിറ്റായി കേരള മോഡൽ വിദ്യാഭ്യാസം 24,061 അന്യസംസ്ഥാന വിദ്യാർത്ഥികൾ
കൊച്ചി: പല ഭാഷക്കാർ, ദേശക്കാർ. നേടുന്നത് കേരള മോഡൽ വിദ്യാഭ്യാസം. സംസ്ഥാനത്ത് സർക്കാർ -എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് അറിവുനേടുന്നത് 24,061 അന്യസംസ്ഥാന കുട്ടികൾ. 2024-25 അദ്ധ്യയനവർഷത്തിലെ വിദ്യാഭ്യാസവകുപ്പിന്റെ കണക്കാണിത്. ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ള എറണാകുളം ജില്ലയിലാണ് വിദ്യാർത്ഥികൾ കൂടുതൽ, 6447. വയനാടാണ് കുറവ്. 515 പേർ. കേരളത്തിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചതും സർക്കാരിന്റെ ക്യാമ്പയിനുകളുമാണ് ഇത്രയും അന്യസംസ്ഥാന കുട്ടികളെ സ്‌കൂളിലെത്തിച്ചത്. തമിഴ്‌നാട്ടിൽ നിന്നാണ് കൂടുതൽ വിദ്യാർത്ഥികളുള്ളത്, 4321 പേർ. അസാമിൽ നിന്ന് 3871 പേരും ബംഗാളിൽ നിന്ന് 3699 പേരും പഠിക്കുന്നു. രാജ്യത്ത് പുറത്തുനിന്നുള്ളവരുമുണ്ട്. 346 നേപ്പാൾ സ്വദേശികളും ഓരോ ശ്രീലങ്കൻ ഫിലിപ്പീനി കുട്ടികളും രണ്ട് മാലദ്വീപ് സ്വദേശികളും പഠിക്കുന്നു. മലയാള ഭാഷയടക്കം പഠിച്ച് മികച്ച വിജയം നേടുകയാണിവർ.
ജില്ല - കുട്ടികൾ തിരുവനന്തപുരം...................... 1575 കൊല്ലം..............................................699 പത്തനംതിട്ട ................................618 ആലപ്പുഴ ...........................................852 കോട്ടയം.......................................... 960 ഇടുക്കി.............................................1347 എറണാകുളം..................................6447 തൃശൂർ ...............................................1980 പാലക്കാട്...........................................928 മലപ്പുറം ..............................................2439 കോഴിക്കോട്........................................1911 വയനാട് ................................................515 കണ്ണൂർ...................................................2018 കാസർകോട്..................................1772
സംസ്ഥാനങ്ങൾ- കുട്ടികൾ
(ആദ്യ അഞ്ച് സ്ഥാനം) തമിഴ്‌നാട് - 4321 അസാം - 3871 പശ്ചിമബംഗാൾ - 3699 ബീഹാർ- 3353 ഉത്തർപ്രദേശ് - 2681 കർണാടക - 1392 ജാർഖണ്ഡ് - 1056