താൽപര്യപത്രം ക്ഷണിച്ചു
Monday 14 April 2025 1:50 AM IST
തിരുവനന്തപുരം : കുടുംബശ്രീ ജെൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായി എ.ഡി.എസ് തലത്തിൽ തിരഞ്ഞെടുത്ത റിസോഴ്സ് പേഴ്സൺമാർക്കുള്ള തിയേറ്റർ പരിശീലന മൊഡ്യൂൾ സംസ്ഥാനത്തെ 14 ബ്ലോക്കുകളിൽ നടപ്പാക്കുന്നു. ഇതിനായി സർക്കാർ,സർക്കാർ ഇതര സ്ഥാപനങ്ങളിൽ നിന്നും താൽപര്യ പത്രം ക്ഷണിച്ചു. തിയേറ്റർ മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷം പ്രവർത്തന പരിചയമുള്ള സ്ഥാപനങ്ങൾക്ക് പ്രോപ്പോസൽ സഹിതം അപേക്ഷിക്കാം. അവസാന തീയതി ഈമാസം 23. കൂടുതൽ വിവരങ്ങൾക്ക് httsp://www.kudumbashree.org/eoigpp.