മുളവൂർക്കോണം സൗഹൃദ കൂട്ടായ്മ
Monday 14 April 2025 2:14 AM IST
എഴുകോൺ : മുളവൂർക്കോണം സൗഹൃദ കൂട്ടായ്മയുടെ അനുമോദന യോഗവും പഠനോപകരണ വിതരണവും നടത്തി. രാഷ്ട്രപതിയുടെ പരമവിശിഷ്ട സേവാ മെഡൽ നേടിയ കൊട്ടാരക്കര ഫയർ ആൻഡ് റെസ്ക്യു അസി. സ്റ്റേഷൻ ഓഫീസർ കെ.രാജേന്ദ്രൻ പിള്ള, വാക്കനാട് മന്നം അക്കാഡമി സ്ഥാപകൻ എം.ജി. ശ്രീജിത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. എഴുകോൺ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.സുധീഷ് കുമാർ, എക്സൈസ് സി.ഐ എസ്.സജീവ് എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു. എൽ.കെ.ജി തലം മുതലുള്ള കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ കവി നെടുമൺകാവ് സജീവ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം വൈ.റോയി, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എൻ.മുരളീധരൻ പിള്ള, സൗഹൃദ കൂട്ടായ്മ കൺവീനർ എം.മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. ബി.രതീഷ് സ്വാഗതവും ആർ.രഞ്ജിത്ത് നന്ദിയും പറഞ്ഞു.