എൻ.സി.പി (എസ്) പ്രതിഷേധം

Monday 14 April 2025 2:15 AM IST
ഗ്യാസ് വില വർദ്ധനവിനെതിരെ എൻ.സി.പി (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡന്റ് ജി.പത്മകരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഗ്യാസ് വില വർദ്ധനവിനെതിരെ എൻ.സി.പി (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജി.പത്മകരൻ ഉദ്ഘാടനം ചെയ്തു. ആർ.കെ.ശശിധരൻ പിള്ള അദ്ധ്യക്ഷനായി. ചന്ദനത്തോപ്പ് അജയകുമാർ, എസ്.പ്രദീപ്കുമാർ, കുണ്ടറ പ്രതാപൻ, കുണ്ടറ എസ്.രാജീവ്, നടുവത്തൂർ രാജൻ, തഴവ സത്യൻ, അഡ്വ.സുരേഷ് റെക്സ്, കോട്ടുക്കൽ സോമൻ, ഇരുമ്പനങ്ങാട് ബാബു, അനിൽ പടിക്കൽ, നടയ്ക്കൽ അശോകൻ, സക്കീർ ഹുസൈൻ, ചെന്നലിൽ ഗോപകുമാർ, മഞ്ജു സുരേഷ്, സുരേഷ് കുമാർ, രാഘവൻ പിള്ള, ഡോ.പത്മകുമാർ, എം.എ.റഹ്മാൻ, മുരളി ആലപ്പാട്, അഡ്വ. മിലിശ്രീ, രാജു മേക്കോൺ, നാസർ കരുനാഗപ്പള്ളി, തൃദീപ് എന്നിവർ സംസാരിച്ചു.