ലഹരിക്കെതിരെ ജനജാഗ്രത യാത്ര

Monday 14 April 2025 2:16 AM IST
രാസ ലഹരിക്കെതിരെ പി.സി.വിഷ്ണുനാഥ് എം.എൽ.എ നയിക്കുന്ന ജനജാഗ്രത യാത്ര

കുണ്ടറ: നാടിന്റെ യുവത്വത്തെ വിഴുങ്ങുന്ന രാസ ലഹരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. ലഹരിക്കെതിരെ പി.സി.വിഷ്ണുനാഥ് എം.എൽ.എ നയിക്കുന്ന ജനജാഗ്രത യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം അദ്ധ്യക്ഷനായി. പി.സി.വിഷ്ണുനാഥ് എം.എൽ.എ അമുഖ പ്രഭാഷണം നടത്തി.

കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ജന. ഇ.അസുൽ അൽ ഖാസിമി, ടി.സി.വിജയൻ, സുൽഫിക്കർ സലാം, എ.എൽ.നിസാമുദ്ദീൻ, ഷരീഫ് ചന്ദനത്തോപ്പ്, അഡ്വ.സുൽഫിക്കർ സലാം, കുളത്തൂർ രവി, ഫിറോസ് ഷാ സമദ്, വേണുഗോപാൽ, എ.എൽ.നവാസ്, വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സമുദായിക സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കണ്ണനല്ലൂർ ജംഗ്ഷനിൽ ചേർന്ന സമാപനയോഗം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. അബൂബക്കർ കുഞ്ഞ് സംസാരിച്ചു.