ഇരവിപുരം നിയോജക മണ്ഡലം കൺവെൻഷൻ
Monday 14 April 2025 2:16 AM IST
കൊല്ലം: തൊഴിലാളിവർഗ പ്രസ്ഥാനമെന്ന് മേനി നടിക്കുന്ന സംസ്ഥാന സർക്കാർ സഹന സമരങ്ങളെ ആക്ഷേപിക്കുന്നതിലൂടെ കൂലിയില്ലാ തൊഴിലാളികളുടെയും യുവജനങ്ങളുടെയും കണ്ണീരിൽ നിലംപതിക്കുമെന്ന് ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ്.എസ് കല്ലട പറഞ്ഞു. ഇരവിപുരം നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് അമ്പിളി രാജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി നാസിമുദ്ദീൻ സ്വാഗതം പറഞ്ഞു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം.എസ്.ഗോപകുമാർ, ഇരവിപുരം മണ്ഡലം സെക്രട്ടി എൻ.നൗഷാദ്, ആർ.വൈ.എഫ് ദേശിയ സമിതി അംഗങ്ങളായ ദീപാ മണി, സംസ്ഥാന കമ്മിറ്റി അംഗംങ്ങളായ ആർ.വൈശാഖ്, സജീവ് ദാമോദൻ, തുടങ്ങിയവർ സംസാരിച്ചു. ആർ.വൈ.എഫ് മണ്ഡലം പ്രസിഡന്റായി തൻവീറിനെയും സെക്രട്ടറിയായി നാസിമുദ്ദീനെയും ട്രഷറായി സജീവ് ഇരവിപുരത്തെയും 15 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.