അനായാസം ആർ.സി.ബി

Monday 14 April 2025 5:32 AM IST

ജയ്‌പൂർ: ക്യാപ്ടൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള രാജസ്ഥാൻ റോയൽസ് ബാറ്റർമാർ വെള്ലംകുടിച്ച ജയ്‌പൂരിലെ പിച്ചിൽ അതിമനോഹരമായി ബാറ്റ് ചെയ്ത് അനായാസ ജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു. സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 173 റൺസ് നേടി. മറുപടിക്കിറങ്ങിയ ആർ.സി.ബി 17.3 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (175/1).

ആറ് മത്സരങ്ങളിൽ നിന്ന് 4-ാം ജയം നേടിയ ആർ.സി.ബി 8 പോയിന്റുമായി മൂന്നാമതായി. രാജസ്ഥാൻ 7-ാമതാണ്.

ഈസി ചേസ്

അർദ്ധ സെഞ്ച്വറിയുമായി ഓപ്പണർമാരായ ഫിൽ സാൾട്ടും (33 പന്തിൽ 65), വിരാട് കൊഹ്‌ലിയും ( പുറത്താകാതെ 45 പന്തിൽ 62) മികച്ച രീതിയിൽ ബാറ്റ് ചെയ്ത് ആർ.സി.ബിക്ക് വിജയത്തിലേക്ക് വഴിവെട്ടി. തുടക്കം മുതൽ ടച്ചിലായ സാൾട്ടുും കൊഹ്‌ലിയും 52 പന്തിൽ 92 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സാൾട്ടിനെ യശ്വസി ജയ്‌സ്വാളിന്റെ കൈയിൽ എത്തിച്ച് കുമാ‌ർ കാർത്തികേയയാണ് കൂട്ടുകെട്ട് പൊളി പന്ച്ചതിൽ ത്. 6 സിക്സും 5 ഫോറും ഉൾപ്പെട്ടതാണ് സാൾട്ടിന്റെ ഇന്നിംഗ്‌സ്. തുട‌ർന്നെത്തിയ ഇംപാക്‌ട് പ്ലെയർ ദേവ്‌ദത്ത് പടിക്കലും ( പുറത്താകാതെ 28 പന്തിൽ 40)​ കൊഹ്‌ലിക്കൊപ്പം ഈസിയായി ബാറ്റ് ചെയ്തതോടെ ആർ.സി.ബി 15 പന്തിൽ വിജയതീരത്തെത്തി. തകർക്കപ്പെടാത്ത രണ്ടാം വിക്കിറ്റിൽ ഇരുവരും 53 പന്തിൽ 83 റൺസ് കൂട്ടുച്ചേർത്തു. ആർ.സി.ബി ബാറ്റർമാർ നൽകിയ ക്യാച്ചുകൾ കൈവിട്ടതും രാജസ്ഥാന് തിരിച്ചടിയായി.

യശ്വസിയുടെ പോരാട്ടം

തുടക്കത്തിൽ ബാറ്റിംഗ് ദുഷ്കരമായ പിച്ച് പിന്നീട് അനുകൂലമായി വരുമെന്ന വിലയിരുത്തൽ കണക്കിലെടുത്ത് ടോസ് നേടിയ ബംഗളൂരു ക്യാപ്ടൻ രജത് പട്ടീദാർ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്ടന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ആർ.സി.ബി ബൗളർമാർ നടത്തിയത്. യശ്വസി ജയ്സ്വാളാണ് (47 പന്തിൽ 75)​ അർദ്ധ സെഞ്ച്വറിയുമായി രാജസ്ഥാന്റെ ടോപ് സ്കോററായത്. തുടക്കം മുതൽ ബുദ്ധിമുട്ടിയ ക്യാപ്ടൻ സഞ്ജുവിന് 19 പന്തിൽ 15 റൺസേ നേടാനായുള്ളൂ.സഞ്ജുവിനെ ക്രുനാലിന്റെ പന്തിൽ ഇറങ്ങിയടിക്കാൻ ശ്രമിച്ച സഞ്ജുവിനെ ആർ.സി.ബിയുടെ വിക്കറ്റ് കീപ്പർ ജിതേഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.റിയൻ പരാഗ് (30)​,​ ധ്രുവ് ജുറൽ (പുറത്താകാതെ 35)​ എന്നിവരും ഭേദപ്പെട്ട പ്രകനം പുറത്തെടുത്തു. ആർ.സി.ബി ഫീൽഡർമാരും നിരാശപ്പെടുത്തി. ധ്രുവ് ജുറൽ നൽകിയ അനായാസ ക്യാച്ച് സാക്ഷാൽ വിരാട് കൊഹ്‌ലി നിലത്തിട്ടിരുന്നു. ഈലൈഫ് മുതലാക്കിയാണ് ധ്രുവ് ജുറൽ അവസാന ഓവറുകളിൽ റൺസുയർത്തിയത്. ഭുവനേശ്വർ,​യഷ്‌ ദയാൽ,​ഹാസൽവുഡ്,​ക്രുനാൽ പാണ്ഡ്യ എന്നിവർ ഓ രോവിക്കറ്റ് വീതം വീഴ്‌ത്തി.

ഡ​ൽ​ഹിയുടെ റൺ ഔട്ടാക്കി മും​ബ​യ് ന്യൂ​​​ഡ​​​ൽ​​​ഹി​​​:​​​ ​​​മൂ​ന്ന് ​റ​ണ്ണൗ​ട്ടു​ക​ൾ​ ​വി​ധി​യെ​ഴു​തി​യ​ ​ത്രി​ല്ല​ർ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഡ​ൽ​ഹി​ ​ക്യാ​പി​റ്റ​ൽ​സി​നെ​ 12​ ​റ​ൺ​സി​ന് ​കീ​ഴ​ട​ക്കി​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സ്.​ ​ഡ​ൽ​ഹി​യു​ടെ​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​തോ​ൽ​വി​യാ​ണി​ത്.​ ​മും​ബ​യ്‌​യു​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​വി​ജ​യ​വും.​ ​ഡ​ൽ​ഹി​യി​ലെ​ ​അ​രു​ൺ​ ​ജ​യ്‌​റ്റ്‌​ലി​ ​സ്റ്റേ​ഡി​യം​ ​ വേ​ദി​യാ​യ​ ​പോ​രാ​ട്ട​ത്തി​ൽ​ ​​​ ​​​ആ​​​ദ്യം​​​ ​​​ബാ​​​റ്റ് ​​​ചെ​​​യ്ത​മും​​​ബ​​​യ് ​​​ 20​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 5​​​ ​​​വി​​​ക്ക​​​റ്റ് ​​​ന​​​ഷ്‌​​​ട​​​ത്തി​​​ൽ​​​ 205​​​ ​​​റ​​​ൺ​​​സ് ​​​നേ​​​ടി.​​​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഡ​ൽ​ഹി​ ​പൊ​രു​തി​യെ​ങ്കി​ലും​ ​അ​വ​സാ​ന​ം​ ​ഹാ​ട്രി​ക്ക് ​റ​ണ്ണൗ​ട്ടു​ക​ളെ​ ​തു​ട​‌​ർ​ന്ന് 19​ ​ഓ​വ​റി​ൽ​ 193​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​യി.2022​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​ഐ.​പി.​എ​ല്ലി​ൽ​ ​ക​ളി​ക്കാ​നി​റ​ങ്ങി​യ​ ​ഡ​ൽ​ഹി​യു​ടെ​ ​ഇം​പാ​ക്‌​ട് ​പ്ലെ​യ​ർ​ ​ക​രു​ൺ​ ​നാ​യ​ർ​ 40​ ​പ​ന്തി​ൽ​ 89​ ​റ​ൺ​സു​മാ​യി​ ​തി​രി​ച്ചു​വ​ര​വ് ​അ​തി​ഗം​ഭീ​ര​മാ​ക്കി.​ ​സീ​സ​ണി​ൽ​ ​ആ​ദ്യ​മാ​യി​റ​ങ്ങി​യ​ ​മും​ബ​യ്‌​യു​ടെ​ ​ഇം​പാ​ക്‌​ട് ​പ്ലെ​യ​ർ​ ​സ്പി​ന്ന​ർ​ ​ക​ര​ൺ​ ​ശ​ർ​മ്മ​യും​ 3​ ​വി​ക്ക​റ്റു​മാ​യി​ ​തി​ള​ങ്ങി. നേ​ര​ത്തേ​ ​​​അ​​​ർ​​​ദ്ധ​​​ ​​​സെ​​​ഞ്ച്വ​​​റി​​​ ​​​നേ​​​ടി​​​യ​​​ ​​​തി​​​ല​​​ക് ​​​വ​​​ർ​​​മ്മ​​​യാ​​​ണ് ​​​(33​​​ ​​​പ​​​ന്തി​​​ൽ​​​ 59​​​)​​​ ​​​മും​​​ബ​​​യ്‌​​​യു​​​ടെ​​​ ​​​ടോ​​​പ് ​​​സ്കോ​​​റ​റാ​യ​ത്.​​​സൂ​​​ര്യ​​​കു​​​മാ​​​ർ​​​ ​​​യ​​​ദ​​​വ് ​​​(28​​​ ​​​പ​​​ന്തി​​​ൽ​​​ 40​​​),​​​ ​​​റി​​​ക്കെ​​​ൽ​​​റ്റ​​​ൺ​​​ ​​​(25​​​ ​​​പ​​​ന്തി​​​ൽ​​​ 41​​​)​​​ ​​​ന​​​മ​​​ൻ​​​ ​​​ധി​​​ർ​​​ ​​​(​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ 17​​​ ​​​പ​​​ന്തി​​​ൽ​​​ 38​​​)​​​ ​​​എ​​​ന്നി​​​വ​​​രും ​​​തി​​​ള​​​ങ്ങി.​​​ ഡ​​​ൽ​​​ഹി​​​ക്കാ​​​യി​​​ ​​​വി​​​പ്ര​​​ജും​​​ ​​​കു​​​ൽ​​​ദീ​​​പും​​​ 2​​​ ​​​വി​​​ക്ക​​​റ്റ് ​​​വീ​​​തം​​​ ​​​വീ​​​ഴ്ത്തി. മ​റു​പ​ടി​ക്കിറ​ങ്ങി​യ​ ​ഡ​ൽ​ഹി​ ​ഓ​പ്പ​ണ​ർ​ ​ജേ​ക്ക് ​ഫ്രേ​സ​ർ​ ​മ​ക്‌​ഗു​ർ​കി​നെ​ ​(0​)​ ​ഗോ​ൾ​ഡ​ൻ​ ​ഡ​ക്കാ​ക്കി​ ​തു​ട​ക്ക​ത്തി​ലേ​ ​ദീ​പ​ക് ​ച​ഹ​ർ​ ​മും​ബ​യ്ക്ക് ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ ​​ ​പ​ക​ര​മെ​ത്തി​യ​ ​ക​രു​ൺ​ ​നാ​യ​ർ​ ​അ​ഭി​ഷേ​ക് ​പോ​റ​ലി​നൊ​പ്പം​ ​(33​)​ഡ​ൽ​ഹി​യെ​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​നി​ന്ന് ​ക​ര​ക​യറ്റി.​ ​ബും​റ​യെ​റി​ഞ്ഞ​ ​പ​വ​ർ​പ്ലേയി​ലെ​ ​അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​ര​ണ്ട് ​സി​ക്‌​സ് ​ഉ​ൾ​പ്പെ​ടെ​ 18​ ​റ​ൺ​സാ​ണ് ​ക​രു​ൺ​ ​നേ​ടി​യ​ത്.​ ​പ​വ​ർ​പ്ലേ​യി​ൽ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​തി​ക​യ്‌​ക്കാ​നും​ ​ക​രു​ണിനാ​യി.​ ​ടീം​ ​സ്കോ​ർ​ 119​ൽ​ ​വ​ച്ച് ​പോ​റ​ലി​നെ​ ​പു​റ​ത്താ​ക്കി​ ​ക​ര​ണാ​ണ് ​കൂ​ട്ടു​കെ​ട്ട് ​ത​ക​ർ​ത്ത​ത്.​ ​പി​ന്നീ​ട് ​ക​രു​ൺ​ ​നാ​യ​രെ​ ​സാ​ന്റ്‌​ന​ർ​ ​പു​റ​ത്താ​ക്കി​യ​ ​ശേ​ഷ​ം ​ഡ​ൽ​ഹി​ ​പ്ര​തി​രോ​ധ​ത്തി​ലാ​യ​ി.​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​ശേ​ഷി​ക്കെ​ 23​ ​റ​ൺ​സ് ​വേ​ണ്ട​പ്പോൾബും​റ​യെ​റി​ഞ്ഞ​ 19​-ാം​ ​ഓ​വ​റി​ൽ​ ​ര​ണ്ട് ,​ ​മൂ​ന്ന് ​പ​ന്തു​ക​ളി​ൽ​ ​അ​ശു​തോ​ഷ് ​ഫോ​റു​ക​ൾ​ ​നേ​ടി.​ ​എ​ന്നാ​ൽ​ ​തു​ട​ർ​ന്ന് ​അ​ശു​തോ​ഷും​ ​(17​),​ ​കു​ൽ​ദീ​പും​ ​(1​),​മോ​ഹി​തും​ ​(0)​ ​റ​ണ്ണൗ​ട്ടാ​യ​തോ​ടെ​ ​ഡ​ൽ​ഹി​ ​ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.