അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്

Tuesday 15 April 2025 3:26 PM IST

കൊച്ചി: 28-ാമത് ദേശീയ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 21 മുതൽ 24 വരെ മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കും. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരം. ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ ട്രയൽസ് മത്സരങ്ങളും ഇവിടെ നടക്കും. ട്രാക്ക്, ഫീൽഡ് ഇനങ്ങളിലായി 800-ൽ അധികം കായിക താരങ്ങൾ പങ്കെടുക്കും. മന്ത്രി വി. അബ്ദുറഹ്മാൻ മത്സരങ്ങൾ സന്ദർശിക്കും. സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സി കുട്ടൻ, സെക്രട്ടറി കെ. ചന്ദ്രശേഖരൻ പിള്ള, ജൈമോൻ, പേർളി അലക്‌സ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.