പാതിവില തട്ടിപ്പുകേസ്; മാദ്ധ്യമങ്ങളെ കണ്ടതോടെ ചോദ്യംചെയ്യലിന് ഹാജരാകാതെ എഎൻ രാധാകൃഷ്‌ണൻ മടങ്ങി

Tuesday 15 April 2025 4:07 PM IST

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ ബിജെപി വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്‌ണൻ മാദ്ധ്യമങ്ങളെ കണ്ടതോടെ മടങ്ങിപ്പോയി. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് രാധാകൃഷ്‌ണനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.

എഎൻ രാധാകൃഷ്‌ണൻ നേതൃത്വം നൽകുന്ന സൈൻ സൊസൈറ്റിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. രാധാകൃഷ്‌ണൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തുന്ന സമയത്ത് മാദ്ധ്യമങ്ങൾ അവിടെയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഐജി എ അക്‌ബറിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. മാദ്ധ്യമങ്ങളെ കണ്ടതോടെ കാർ റിവേഴ്‌സെടുത്ത് അദ്ദേഹം അവിടെ നിന്നും മടങ്ങുകയായിരുന്നു. കൃത്യസമയത്ത് തന്നെ അദ്ദേഹം ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിലെത്തിയിരുന്നു.