അംബേദ്കർ ജയന്തി

Tuesday 15 April 2025 5:04 PM IST

കൊച്ചി: ഡോ. ബി.ആർ. അംബേദ്കറുടെ ജന്മവാർഷികം കൊച്ചി തുറമുഖ അതോറിട്ടി ആഘോഷിച്ചു. വില്ലിംഗ്ടൺ ദ്വീപിലെ അംബേദ്കർ പ്രതിമയിൽ തുറമുഖ അതോറിട്ടി ഡെപ്യൂട്ടി ചെയർപേഴ്‌സൺ സതീഷ് ഹൊന്നക്കാട്ടെയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

ഡെപ്യൂട്ടി കൺസർവേറ്റർ ക്യാപ്‌ടൻ ടി. മുത്തുകുമാർ, നഗരസഭാ കൗൺസിലർ ടി. പത്മകുമാരി, കൊച്ചിൻ പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.പി.ഇ.ഒ) ജനറൽ സെക്രട്ടറി സി.ഡി. നന്ദകുമാർ, കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷൻ (സി.പി.എസ്.എ) സെക്രട്ടറി തോമസ് സെബാസ്റ്റ്യൻ, പോർട്ട് സീനിയർ ഡെപ്യൂട്ടി സെക്രട്ടറി ആർ. സതീഷ്,ചീഫ് എൻജിനീയർ കേണൽ ജാസർ എസ്.എം., ഡോ. കെ.ഐ. മുത്തുക്കോയ എന്നിവരും പങ്കെുത്തു.