ആനോട്ടുപാറയിൽ വീണ്ടും കാട്ടാനശല്യം
Tuesday 15 April 2025 7:13 PM IST
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടത്തിന് സമീപം ആനോട്ടുപാറയിൽ വീണ്ടും കാട്ടാനശല്യം. ഇന്നലെ പുലർച്ചെയാണ് കാട്ടാനക്കൂട്ടം എത്തിയത്. വിവിധ കൃഷിയിടങ്ങളിൽ ആനകൾ നാശം വിതച്ചു. കേളംകുഴയിൽ സിബിയുടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ വാഴ, കപ്പ, കമുക് തുടങ്ങിയവ ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചു. മുമ്പ് വന്നുപോയി ഒരു മാസം തികയുന്ന ദിവസമാണ് ആനക്കൂട്ടം വീണ്ടും സിബിയുടെ കൃഷിയിടത്തിൽ എത്തിയത്. അന്ന് ബാക്കിവെച്ച കപ്പയും വാഴയുമാണ് രണ്ടാം വരവിൽ തീറ്റയാക്കിയത്. മൂന്ന് പ്ലാവുകളിലെ ചക്കയും തിന്നു. കോട്ടപ്പാറ വനമേഖലയിലെ ആനകളാണ് ഈ ഭാഗങ്ങളിലുമെത്തുന്നത്.