നിവേദനം നൽകി
Wednesday 16 April 2025 12:41 AM IST
രാമനാട്ടുകര: കെട്ടിടനികുതി അടക്കാത്തതിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങളുടെ മുൻകാല ഫയലുകൾ 2025 ഫെബ്രുവരിയിൽ കെ സ്മാർട്ടിൽ അപ്‌ലോഡ് ചെയ്യാത്ത കാരണത്താൽ രാമനാട്ടുകര നഗരസഭയിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളുടെ 2025-26 വർഷത്തെ ലൈസൻസ് പുതുക്കൽ പ്രതിസന്ധിയിലാക്കിയത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. എം.എൽ എ യും പൊതുമരാമത്ത് മന്ത്രി കൂടിയായിട്ടുള്ള പി.എ മുഹമ്മദ് റിയാസുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ഭാരവാഹികൾ ജില്ലാ പ്രസിഡന്റ് പി.കെ ബാപ്പു ഹാജി, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര എന്നിവരുടെ സാന്നിദ്ധ്യത്തിൽ കോഴിക്കോട് കലക്ടറേറ്റിൽ കൂടിക്കാഴ്ച നടത്തി നിവേദനം കൈമാറി.