ജന്മ ശതാബ്ദി ആഘോഷം
Tuesday 15 April 2025 8:20 PM IST
കൂത്താട്ടുകുളം: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പി.ജെ. ആന്റണിയുടെ ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു. പി.ജെ. ആന്റണി ഫൗണ്ടേഷൻ ചെയർമാൻ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം നിർവഹിച്ചു. കൂത്താട്ടുകുളം മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷയായി. പി.ജെ. ആന്റണിയുടെ മകൾ എലിസബത്ത് ആന്റണി മുഖ്യാതിഥിയായി. മുവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, കെ.എം. പൗലോസ്, ജോസ് കരിമ്പന, സണ്ണി കുര്യാക്കോസ്, കെ.പി. രാമചന്ദ്രൻ, പി.കെ. വിജയൻ, പി. അർജുനൻ, സി.കെ. ഉണ്ണി, സി.എൻ. പ്രഭകുമാർ, സിന്ധു ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു.