പാറക്കല്ല് വീട്ടു മുറ്റത്തേക്ക് വീണു

Tuesday 15 April 2025 8:29 PM IST

മൂവാറ്റുപുഴ: മണിയന്തടം ചാറ്റുപാറയിലെ പാറമടയിൽനിന്ന് വീണ്ടും പാറക്കല്ല് വീട്ടുമുറ്റത്തേക്ക് തെറിച്ചുവീണു. കിളിവള്ളിക്കൽ ഷാജി ഏബ്രാഹമിന്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം കല്ല് വീണത്. ഇത് രണ്ടാം തവണയാണ് പാറ പൊട്ടിക്കുമ്പോൾ കല്ല് തെറിച്ച് ഇതേ വീട്ടുമുറ്റത്ത് പതിക്കുന്നത്. അപകട സമയത്ത് മുറ്റത്ത് ആളുകൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ ജനുവരിയിൽ ഇതിന് സമീപത്തു തന്നെയുള്ള തേവരോലിൽ സുരേഷ് ബാബുവിന്റെ വീടിന് മുകളിൽ വലിയ കല്ല് പതിച്ച് വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. പരാതിയും അന്വേഷണവും നടക്കുന്ന സമയത്തുതന്നെയാണ് സമാന സംഭവം. പകൽ സമയത്ത് ക്വാറി പ്രവർത്തിക്കുമ്പോൾ കനത്ത ഭീതിയിലാണ് പരിസരവാസികൾ.