കഞ്ചാവുമായി യുവതി പിടിയിൽ
Tuesday 15 April 2025 8:37 PM IST
നെടുമ്പാശ്ശേരി: ബാങ്കോക്കിൽ നിന്ന് 35 ലക്ഷത്തിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കടത്തിയ യുവതി അറസ്റ്റിലായി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് യുവതി കസ്റ്റംസിന്റെ പിടിയിലായത്. തായ് ലയൺ എയർവേയ്സ് വിമാനത്തിലെത്തിയ തമിഴ്നാട് സ്വദേശി തുളസിയാണ് (36) പിടിയിലായത്. ഇവരുടെ ചെക്കിംഗ് ബാഗേജിന്റെ എക്സ്റേ പരിശോധനയിൽ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ബാഗിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.