അംബേദ്കർ ദിനം ആചരിച്ചു
Wednesday 16 April 2025 1:21 AM IST
പാലക്കാട്: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്കറുടെ 134ാം ജന്മദിനം ആഘോഷിച്ചു. ജില്ലാ പ്രസിഡന്റ് എം.നാരായണ സ്വാമി അംബേദ്കറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. പാർശ്വവൽകരിക്കപ്പെട്ടവർക്കും, മാറ്റിനിർത്തപ്പെട്ടവർക്കും നിയമനിർമ്മാണ പ്രക്രിയയിൽ പങ്കാളിത്തം വേണമെന്നും, എല്ലാവരേയും ഉൾക്കൊള്ളുന്ന ജനാധിപത്യത്തിന് വേണ്ടിയാണ് ഡോ.അംബേദ്കർ പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ.സ്വാമിനാഥൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വി.മാധവൻ, ജില്ലാ സെക്രട്ടറിമാരായ കെ.പൊന്നപ്പൻ, കെ.അയ്യപ്പൻ, എം.രമേഷ്, ബ്ലോക്ക് പ്രസിഡന്റ് വി.കണ്ണദാസൻ, എം.ശാന്തി, സി.ഷൺമുഖൻ എന്നിവർ സംസാരിച്ചു.