രവിവാര പാഠശാല

Wednesday 16 April 2025 1:22 AM IST
എസ്.എൻ.ഡി.പി യോഗം കണ്ണമ്പ്ര ശാഖ വനിതാ സംഘം രവി വാര പാഠശാലയുടെ ഉദ്ഘാടന ചടങ്ങ്

വടക്കഞ്ചേരി: എസ്.എൻ.ഡി.പി യോഗം കണ്ണമ്പ്ര ശാഖ വനിതാ സംഘം ആരംഭിച്ച രവി വാര പാഠശാല ശാഖാ സെക്രട്ടറി ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ലിജി അദ്ധ്യക്ഷയായി. ശാഖ പ്രസിഡന്റ് കെ.പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം വൈസ് പ്രസിഡന്റ് കെ.ജി.ബിജി വിഷുക്കൈനീട്ടം നൽകി. സെക്രട്ടറി ബി.സുജാത, ശാഖ യോഗം പ്രതിനിധി സി.രാജീവ്, വൈസ് പ്രസിഡന്റ് കെ.ചാത്തുണ്ണി, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അർച്ചന രഘുനാഥ്, വനിതാ സംഘം യൂണിയൻ പ്രതിനിധി ടി.കെ.ലീല എന്നിവർ സംസാരിച്ചു.