വഖഫ്: മുസ്‌ലിംലീഗ് മഹാറാലി ഇന്ന് കോഴിക്കോട്

Wednesday 16 April 2025 12:36 AM IST

കോഴിക്കോട്: വഖഫ് നിയമഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് വൈകിട്ട് മൂന്നിന് കോഴിക്കോട് കടപ്പുറത്ത് നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പഞ്ചാബ് പി.സി.സി പ്രസിഡന്റും ലോക്‌സഭാംഗവുമായ അമരീന്ദർ സിംഗ് രാജാ വാറിംഗ് മുഖ്യാതിഥിയാവും. മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പ്രസംഗിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമഭേദഗതി പിൻവലിക്കുകയെന്ന ആവശ്യമുയർത്തിയാണ് ലീഗ് തെരുവിൽ പ്രതിഷേധിക്കുന്നത്.