സാനി ഹൈബ്രിഡ് മൈനിംഗ് ഡംപ് ട്രക്ക് വിപണിയിൽ

Wednesday 16 April 2025 12:54 AM IST

കൊച്ചി: അടിസ്ഥാന സൗകര്യ വികസന വിപണിയിലെ മുൻനിരക്കാരായ സാനി രാജ്യത്തെ ആദ്യ ഹൈബ്രിഡ് ഓഫ്-ഹൈവേ 100 ടൺ മൈനിംഗ് ഡംപ് ട്രക്ക് പുറത്തിറക്കി. അടുത്ത തലമുറ ഖനന യന്ത്രങ്ങൾ നിർമ്മിക്കുന്നതിൽ രാജ്യത്തിന്റെ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്. അസാധാരണമായ പവർ, കാര്യക്ഷമത, ഓപ്പറേറ്റർ സുരക്ഷ എന്നിവ നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന എസ്‌.കെ.ടി 130 എസ്, 3200 എൻ.എം ടോർക്ക് ഉത്പാദിപ്പിക്കുന്ന ഉയർന്ന പ്രകടനമുള്ള 925 കിലോവാട്ട് റേറ്റഡ് പവർ എൻജിൻ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

ഹെവി-ഡ്യൂട്ടി ആപ്ലിക്കേഷനുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ട്രക്കിന് 100-ടൺ പേ ലോഡ് ശേഷിയും 61 സി.യു.എം ഹീപ്പ്ഡ് ബോഡി ശേഷിയുമുണ്ട്,