ഇന്ത്യയുടെ വ്യാപാര കമ്മി ഉയരുന്നു

Wednesday 16 April 2025 12:55 AM IST

കൊച്ചി: മാർച്ചിൽ ഇന്ത്യയുടെ വ്യാപാര കമ്മി 2,154 കോടി ഡോളറായി ഉയർന്നു. മൊത്തം കയറ്റുമതി 0.7 ശതമാനം ഉയർന്ന് 4197 കോടി ഡോളറിലെത്തി. കഴിഞ്ഞ മാസം ഇറക്കുമതി 11 ശതമാനം ഉയർന്ന് 6,351 കോടി ഡോളറായി. രാജ്യാന്തര മേഖലയിലെ വ്യാപാര അനിശ്ചിതത്വങ്ങൾ ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി നേരിയ വർദ്ധനയോടെ 43,742 കോടി ഡോളറായി. അമേരിക്കയുടെ പകരച്ചുങ്കം വരും മാസങ്ങളിലും ഇന്ത്യയുടെ കയറ്റുമതി രംഗത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നു.