'കണ്ണനൊരു കൈനീട്ടം' ശ്രദ്ധേയമായി
Wednesday 16 April 2025 12:31 AM IST
ചാത്തമംഗലം: നെച്ചൂളി കോൻമന ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വിഷു ആഘോഷത്തോടനുബന്ധിച്ച് കൃഷ്ണാനന്ദം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കണ്ണനൊരു കൈനീട്ടം നൃത്ത പരിപാടി സംഘടിപ്പിച്ചു. ക്ഷേത്ര അങ്കണത്തിൽ നടന്ന പരിപാടിയിൽ അമ്പതോളം കലാകാരികൾ പങ്കെടുത്തു. ക്ഷേത്രം എക്സിക്യൂട്ടീവ് മെമ്പർ കോരമ്പറ്റ ശങ്കരൻ നമ്പൂതിരി സ്വാഗതവും വൈസ് പ്രസിഡന്റ് നാരായണൻകുട്ടി നന്ദിയും പറഞ്ഞു. റിട്ട.കോളേജ് പ്രിൻസിപ്പൽ സാവിത്രി രാജ നൃത്തസംവിധായിക പ്രീതാ കോരമ്പറ്റയെ പൊന്നാട ആദരിച്ചു. ജയറാണി, പ്രബില എന്നിവരെയും ആദരിച്ചു. ശോഭന അഴകത്ത് കൃഷ്ണാനന്ദം ഗ്രൂപ്പിന്റെ സ്നേഹോപഹാരം നൽകി. ബിന്ദു നടക്കൽ ശ്രീരാമ ഭക്തിഗാനം ആലപിച്ചു.