കരിയാത്തൻകാവിൽ തിറ മഹോത്സവം

Wednesday 16 April 2025 12:38 AM IST
ചെമ്പ്രാട്ട് കരിയാത്തൻകാവിൽ നടന്ന കരിയാത്തൻതിറയിൽ നിന്ന്

മുക്കം: മണാശേരി ചെമ്പ്രാട്ട് കരിയാത്തൻകാവിൽ വിഷു ദിനത്തിൽ വിവിധ പരിപാടികളോടെ തിറ മഹോത്സവം ആഘോഷിച്ചു. കാവുതീണ്ടൽ, കരിയാത്തൻ വെള്ളാട്ടം, ഗുരുദേവൻ വെള്ളാട്ടം, നായർ വെള്ളാട്ടം, തായമ്പക, നായാട്ട്, പന്തലാട്ടം, നായർ തിറ, കരിയാത്തൻ തിറ എന്നിവ നടന്നു. ചൊവ്വാഴ്ച രാവിലെ തിറ കുടികൂട്ടൽ, നിവേദ്യം എന്നീ ചടങ്ങുകളോടെ ഉത്സവം സമാപിച്ചു. പൂജാദികർമ്മങ്ങൾക്ക് മാമ്പറ്റ മാവത്തടത്തിൽ നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ഉത്സവാഘോഷങ്ങൾക്ക് തച്ചോലത്ത് ഗോപാലൻ, പി.കൃഷ്ണൻകുട്ടി നായർ, ഭാസ്കരൻ നായർ, വി. പി. ശ്രീധരൻ നായർ, കോമള രാജൻ ,പി. മനോജ് കുമാർ, ദാസ് വട്ടോളി എന്നിവർ നേതൃത്വം നൽകി.