കുട്ടികളിലെ അക്രമവാസന : തിങ്ക് ടാങ്ക് രൂപീകരിച്ചു

Wednesday 16 April 2025 12:43 AM IST

തിരുവനന്തപുരം:കുട്ടികളിലും കൗമാരക്കാരിലും വർ‌ദ്ധിച്ചുവരുന്ന അക്രമവാസനയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വിവിധ മേഖലകളിലെ വിദഗ്ദ്ധരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ''തിങ്ക് ടാങ്ക്'' രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ വിഷയത്തിൽ കർമ്മപദ്ധതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.മുൻ ചീഫ് സെക്രട്ടറി ഡോ.വി.വേണു,ആരോഗ്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ.ഖോബ്രഗഡെ,തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമിള മേരി ജോസഫ്,സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ,സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ.അദീലാ അബ്ദുള്ള,വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിതാ വി.കുമാ‌ർ,മുൻ ഡിജിപി ജേക്കബ് പുന്നൂസ്,മുൻ എക്സൈസ് ഓഫീസർ എസ്.അനന്തകൃഷ്ണൻ,സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ എന്നിവരുൾപ്പെടെ 40 പേർ അടങ്ങുന്നതാണ് തിങ്ക് ടാങ്ക്.