മുനമ്പം ഇനി ഒരിടത്തും ആവർത്തിക്കില്ല: റിജിജു വഖഫ് നിയമത്തിൽ ശക്തമായ വകുപ്പുണ്ട്

Wednesday 16 April 2025 12:46 AM IST

കൊ​ച്ചി​:​ ​പു​തി​യ​ ​വ​ഖ​ഫ് ​നി​യ​മ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മു​ന​മ്പം​ ​ഭൂ​മി​ ​ജി​ല്ലാ​ ​ക​ള​ക്‌​ട​ർ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​സ​ന്ദ​ർ​ശി​ക്കാ​നും​ ​സ​ർ​വേ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​ന​ട​പ​ടി​ക​ൾ​ ​പ​രി​ശോ​ധി​ക്കാ​നും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കു​മെ​ന്ന് ​കേ​ന്ദ്ര​ ​ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​ ​മ​ന്ത്രി​ ​കി​ര​ൺ​ ​റി​ജി​ജു.​ ​മു​ന​മ്പം​ ​നി​വാ​സി​ക​ൾ​ക്ക് ​നീ​തി​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​പി​ന്തു​ണ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ന​ൽ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു. മു​ന​മ്പം​ ​പോ​ലു​ള്ള​ ​സ്ഥി​തി​ ​രാ​ജ്യ​ത്തൊ​രി​ട​ത്തും​ ​ഇ​നി​ ​ഉ​ണ്ടാ​കി​ല്ലെ​ന്ന് ​ഉ​റ​പ്പു​ന​ൽ​കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​ക​ഴി​യും.​ ​ശ​ക്ത​മാ​യ​ ​വ​കു​പ്പ് ​നി​യ​മ​ത്തി​ൽ​ ​അ​തി​നാ​യി​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ​ ​നി​യ​മ​പ്ര​കാ​രം,​ ​വ​ഖ​ഫ് ​അ​വ​കാ​ശ​പ്പെ​ട്ട​ ​ഭൂ​മി​യു​ടെ​ ​മു​ഴു​വ​ൻ​ ​രേ​ഖ​ക​ളും​ ​ക​ള​ക്ട​ർ​ക്ക് ​പ​രി​ശോ​ധി​ക്കാം.​ ​അ​വ​കാ​ശ​വാ​ദ​ത്തി​ന്റെ​ ​ആ​ധി​കാ​രി​ക​ത​ ​രേ​ഖ​ക​ൾ​ ​പ​രി​ശോ​ധി​ച്ച് ​ക​ള​ക്ട​ർ​ക്ക് ​തീ​രു​മാ​നി​ക്കാം.​ ​ത​ർ​ക്ക​മു​ള്ള​വ​ർ​ക്ക് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കാം.​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​കോ​ട​തി​ക​ൾ​ക്കാ​ണ് ​അ​ധി​കാ​രം.​ ​മു​ന​മ്പം​ ​നി​വാ​സി​ക​ൾ​ക്ക് ​ഭൂ​മി​യി​ൽ​ ​അ​വ​കാ​ശ​വും​ ​ഉ​ട​മ​സ്ഥ​ത​യും​ ​നീ​തി​യും​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ​പി​ന്തു​ണ​ ​ന​ൽ​കാ​ൻ​ ​ത​ന്റെ​ ​വ​കു​പ്പി​നും​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി. പ​ഴ​യ​ ​വ​ഖ​ഫ് ​നി​യ​മം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​ബോ​ർ​ഡി​ലും​ ​ട്രൈ​ബ്യൂ​ണ​ലി​ലും​ ​കോ​ട​തി​ക​ളി​ലും​ ​തു​ട​രു​ന്ന​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ ​പു​തി​യ​ ​നി​യ​മം​ ​എ​ങ്ങ​നെ​ ​സ​ഹാ​യി​ക്കു​മെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ബോ​ർ​ഡ് ​പു​ന​:​സം​ഘ​ടി​പ്പി​ക്കു​മ്പോ​ൾ​ ​പു​തി​യ​ ​നി​യ​മം​ ​സ​ഹാ​യ​മാ​കു​മെ​ന്ന് ​മ​റു​പ​ടി​ ​ന​ൽ​കി.

മ​മ​ത​ ​ക​ലാ​പ​ത്തെ പി​ന്തു​ണ​യ്‌​ക്കു​ന്നു വ​ഖ​ഫ് ​നി​യ​മ​ത്തി​ന്റെ​ ​പേ​രി​ൽ​ ​പ​ശ്ചി​മ​ബം​ഗാ​ളി​ൽ​ ​ആ​രം​ഭി​ച്ച​ ​ക​ലാ​പ​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​മ​മ​ത​ ​ബാ​ന​ർ​ജി​ ​പ്ര​ത്യ​ക്ഷ​ ​പി​ന്തു​ണ​ ​ന​ൽ​കു​ക​യാ​ണെ​ന്ന് ​കേ​ന്ദ്ര​ ​ന്യൂ​ന​പ​ക്ഷ​ ​ക്ഷേ​മ​മ​ന്ത്രി​ ​കി​ര​ൺ​ ​റി​ജി​ജു​ ​പ​റ​ഞ്ഞു.​ ​ നി​യ​മം​ ​ബം​ഗാ​ളി​ൽ​ ​ന​ട​പ്പാ​ക്കി​ല്ലെ​ന്ന​ ​മ​മ​ത​യു​ടെ​ ​പ്ര​ഖ്യാ​പ​നം​ ​അ​പ്രാ​യോ​ഗി​ക​മാ​ണ്.​ ​ക​ലാ​പം​ ​ത​ട​യേ​ണ്ട​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​മ​മ​ത​ ​ബാ​ന​ർ​ജി​ ​കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​ ക​ലാ​പം​ ​അ​ടി​ച്ച​മ​ർ​ത്തു​ന്നി​ല്ല.​ ​ക​ലാ​പ​ത്തി​ൽ​ ​ബം​ഗ്ളാ​ദേ​ശി​ ​ഇ​ട​പെ​ട​ൽ​ ​സം​ബ​ന്ധി​ച്ച​ ​ആ​രോ​പ​ണ​ത്തി​ൽ​ ​ത​നി​ക്ക് ​വ്യ​ക്ത​മാ​യ​ ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​ഹ​ജ്ജ് ​ക്വാ​ട്ട​ ​വെ​ട്ടി​ക്കു​റ​ച്ചെ​ന്ന​ ​പ്ര​ചാ​ര​ണം​ ​ശ​രി​യ​ല്ല.​ ​ക​ടു​ത്ത​ ​ചൂ​ടു​മൂ​ലം​ ​സൗ​ദി​ ​അ​റേ​ബ്യ​ ​എ​ല്ലാ​ ​രാ​ജ്യ​ങ്ങ​ളി​ലെ​യും​ ​സ്വ​കാ​ര്യ​ ​ഏ​ജ​ൻ​സി​ക​ൾ​ ​വ​ഴി​യു​ള്ള​വ​രു​ടെ​ ​എ​ണ്ണം​ ​കു​റ​ച്ചി​ട്ടു​ണ്ട്.​ ​ഒ​ന്നേ​മു​ക്കാ​ൽ​ ​ല​ക്ഷം​ ​പേ​ർ​ക്കാ​ണ് ​ഇ​ക്കു​റി​ ​അ​നു​മ​തി.​ ​മു​ൻ​വ​ർ​ഷം​ 1,35,000​ ​പേ​ർ​ക്കാ​യി​രു​ന്നു.​ ​സു​ര​ക്ഷി​ത​വും​ ​ആ​രോ​ഗ്യ​ക​ര​വു​മാ​യ​ ​തീ​ർ​ത്ഥാ​ട​നം​ ​ഉ​റ​പ്പാ​ക്കും.

ഭൂമി കൊള്ള

അവസാനിക്കും: മോദി

ന്യൂഡൽഹി: രാജ്യത്ത് ലക്ഷക്കണക്കിന് ഹെക്‌ടർ ഭൂമി വഖഫിന്റെ പേരിലുണ്ടെന്നും, ഭൂമാഫിയയാണ് അതിന്റെ പ്രയോജനം പറ്റുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമി കൊള്ള അവസാനിപ്പിക്കാനാണ് വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നത്. പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് അവസാനിക്കും. നിയമത്തെ എതിർത്തുകൊണ്ട് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ വൈറസ് പരത്താനാണ് കോൺഗ്രസിന്റെ ശ്രമം. സ്വന്തം നേട്ടത്തിനായി വഖഫ് ചട്ടങ്ങളിൽ കോൺഗ്രസ് മാറ്രംവരുത്തി. നിയമം ദുരുപയോഗിച്ചതിന്റെ ഫലമായി മുസ്ലീം യുവാക്കൾക്ക് സൈക്കിൾ പഞ്ചർ നന്നാക്കൽ പോലുള്ള ജോലികൾ ചെയ്യേണ്ട സാഹചര്യമുണ്ടായി.

വഖഫ് നിയമം: ഹർജികൾ ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തെ എതിർത്തും അനുകൂലിച്ചുമുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് കോൺഗ്രസും, മുസ്ലീംലീഗും, ഡി.എം.കെയും, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡും ഉൾപ്പെടെ ആവശ്യപ്പെടും. ബി.ജെ.പി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങൾ അടക്കം നിയമത്തെ അനുകൂലിച്ച് ഹർജി നൽകിയവർ സ്റ്റേ ആവശ്യത്തെ എതിർക്കും. കേന്ദ്രസർക്കാർ തടസഹർജിയും സമർപ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി.സഞ്ജയ് കുമാർ, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

മോ​ദി​യും​ ​ഷാ​യും​ ​വ​ഞ്ച​ന​യു​ടെ​ ​

കാ​ര്യ​സ്ഥ​ന്മാ​ർ​:​ ​ബി​നോ​യ് ​വി​ശ്വം

തി​രു​വ​ന​ന്ത​പു​രം​:​ ​ക്രി​സ്ത്യ​ൻ​ ​മ​ത​വി​ഭാ​ഗ​ത്തെ​ ​ക​ണ്ണു​കെ​ട്ടി​ ​ക​ളി​പ്പി​ക്കാ​ൻ​ ​വ​ഖ​ഫ് ​നി​യ​മ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ത​ന്ത്ര​ങ്ങ​ൾ​ ​മെ​ന​ഞ്ഞ​ ​ന​രേ​ന്ദ്ര​ ​മോ​ദി​യും​ ​അ​മി​ത്ഷാ​യും​ ​കൊ​ടും​വ​ഞ്ച​ന​യു​ടെ​ ​കാ​ര്യ​സ്ഥ​ന്മാ​രാ​ണെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം​ ​പ​റ​ഞ്ഞു.​ ​വ​ഖ​ഫ് ​നി​യ​മ​ത്തി​ലൂ​ടെ​ ​മു​ന​മ്പം​ ​പ്ര​ശ്നം​ ​ഉ​ട​ൻ​ ​പ​രി​ഹ​രി​ക്കു​മെ​ന്ന​ ​ബി​ .​ജെ.​ ​പി​യു​ടെ​ ​അ​വ​കാ​ശ​വാ​ദം​ ​സോ​പ്പ് ​കു​മി​ള​പോ​ലെ​ ​പൊ​ട്ടി.​ ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​കി​ര​ൺ​ ​റി​ജി​ജു​ ​ത​ന്നെ​യാ​ണ് ​ആ​ ​കു​മി​ള​ ​പൊ​ട്ടി​ച്ച​ത്.​ ​മോ​ദി​യും​ ​അ​മി​ത് ​ഷാ​യും​ ​ഒ​രു​ക്കി​യ​ ​കെ​ണി​യി​ലേ​ക്ക് ​മ​ത​വി​ശ്വാ​സി​ക​ളെ​ ​ആ​ട്ടി​ ​തെ​ളി​യി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ബി​ഷ​പ്പു​മാ​ർ​ ​ഈ​ ​വ​ഞ്ച​ന​യ്ക്ക് ​അ​റി​ഞ്ഞോ​ ​അ​റി​യാ​തെ​യോ​ ​കു​ട​പി​ടി​ച്ചു.