മുനമ്പം സമരസമിതിക്ക് നിരാശ
Wednesday 16 April 2025 12:47 AM IST
കൊച്ചി: മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജുവിൽനിന്ന് പ്രതീക്ഷിച്ചത് വലിയ പ്രഖ്യാപനമാണെന്നും അത് സംഭവിക്കാത്തതിൽ നിരാശയുണ്ടെന്നും സമരഭൂമിയായ മുനമ്പം വേളാങ്കണ്ണിമാതാ പള്ളി വികാരിയും സമരസമിതി രക്ഷാധികാരിയുമായ ഫാ. ആന്റണി സേവ്യർ പറഞ്ഞു. വഖഫ് നിയമത്തിന്റെ കരട് പൂർത്തിയാക്കി ചട്ടങ്ങൾ ആവിഷ്കരിച്ചാൽ മാത്രമേ നടപടികളെടുക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം കൊടുക്കാനും കഴിയൂ. അതിന് കുറച്ചുകൂടി സമയം ആവശ്യമാണെന്നും നിയമനടപടികൾ തുടരേണ്ടിവരുമെന്നും മന്ത്രി സൂചിപ്പിച്ചതിന് പിന്നാലെയാണ് സമരസമിതിയുടെ പ്രതികരണം.